‘സുരേഷ് ഗോപി വിവരക്കേട് പറയുന്നു, ഭീമൻ രഘു കോമാളി’: മന്ത്രി സജി പറഞ്ഞ ‘മാന്യൻ’: സർക്കാരിന്റെ മാണിക്യം; വിവാദങ്ങൾ ലീല
Mail This Article
‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ, ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റതു മുതൽ സംവിധായകൻ രഞ്ജിത് നേരിടുന്ന വിവാദങ്ങളുടെ തുടർച്ചയാണ്. പക്ഷേ, ഇതുവരെയുണ്ടായ വിവാദങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെയും മന്ത്രി സജി ചെറിയാന്റെയും പിന്തുണയോടെ മറികടന്ന രഞ്ജിത് ഇത്തവണ നേരിടുന്നതു കൂടുതൽ ഗുരുതരമായ ആരോപണമാണെന്നു മാത്രം. 2022 ജനുവരിയിലാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത് സ്ഥാനമേറ്റെടുക്കുന്നത്. അന്നുമുതൽ രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പിൽ ഉള്‍പ്പെടെ വ്യാപക പരാതി ഉയർന്നിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായും രഞ്ജിത്തിനെ പരിഗണിച്ചിരുന്നു. എന്നാൽ മത്സരിച്ചില്ല. അന്ന് സിപിഎമ്മിലെ തോട്ടത്തിൽ രവീന്ദ്രനാണ് മണ്ഡലത്തിൽ ജയിച്ചത്. രഞ്ജിത്തിന്റെ സിനിമാ ജീവിതത്തിലെ വിവാദ നാളുകളിലേക്ക്...