ADVERTISEMENT

കനേഡയൻ പൗരത്വത്തിന്റെ പേരിൽ വലിയ രീതിയിലുളള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് അക്ഷയ് കുമാർ.  ഇപ്പോഴിതാ കനേഡിയന്‍ പാസ്പോര്‍ട്ട് റദ്ദാക്കാനാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് സൂപ്പർതാരം. പാസ്‌പോർട്ട് മാറ്റാൻ അപക്ഷേിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

 

‘‘ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും. 1990-കളില്‍ കരിയര്‍ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ആ കാലയളവില്‍ തിയറ്ററുകളില്‍ പരാജയം നേരിട്ടത്.’’–അക്ഷയ് കുമാർ പറഞ്ഞു.

 

സിനിമകളുടെ മോശം ബോക്‌സ് ഓഫിസ് പ്രകടനമാണ് കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘‘എന്റെ സിനിമകള്‍ വര്‍ക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വര്‍ക്ക് ചെയ്യണമല്ലോ എന്ന് ഞാന്‍ കരുതി. പലരും വിദേശത്ത് ജോലി തേടി പോകുന്നുണ്ട്. അങ്ങനെ ജോലിക്കായി കാനഡയിൽ പോകാൻ തീരുമാനിച്ചു. എന്റെ സുഹൃത്ത് കാനഡയിലാണ്. അങ്ങനെ ഞാന്‍ കാനഡയിലേക്ക് പോകുകയായിരുന്നു.

 

പിന്നാലെ എന്റെ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. എന്റെ സുഹൃത്ത് പറഞ്ഞു, ‘‘തിരിച്ചു പോകൂ, വീണ്ടും ജോലി ആരംഭിക്കൂ’’ എന്ന്. എനിക്ക് കുറച്ച് സിനിമകള്‍ ലഭിച്ചു. പാസ്പോര്‍ട്ട് ഉണ്ടെന്ന കാര്യം പോലും ഞാന്‍ മറന്നു. ഈ പാസ്പോര്‍ട്ട് മാറ്റണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.’’– അക്ഷയ് കുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com