ADVERTISEMENT

വയനാട്ടിൽ കരാറുകാരനോട് മൂന്നു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ വിജിലൻസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ സിനിമാ താരം കൂടിയായ വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടിയത്. പരാതിക്കാരനിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങുമ്പോഴാണ് സെൻട്രൽ ടാക്‌സ് ആൻഡ് എക്സൈസ് കൽപറ്റ റേഞ്ച് സൂപ്രണ്ടും ഹരിയാന സ്വദേശിയുമായ പർവീന്ദർ സിങ് പിടിയിലായത്.

‘‘പരാതിക്കാരൻ സ്റ്റേഷനിൽ വന്ന് പരാതി എഴുതി നൽകിയിരുന്നു. അപ്പോൾത്തന്നെ കേസ് റജിസ്റ്റർ ചെയ്തു. മൂന്നു ലക്ഷം രൂപയാണ് ജിഎസ്ടി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരൻ ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു. 1.5 കോടി രൂപയുടെ പ്രവൃത്തിയാണ് കഴിഞ്ഞ വർഷം ചെയ്തതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോൾ അത് രണ്ടു കോടി രൂപയുണ്ടെന്ന് പറയുന്നു. ഇതിൽ ഒൻപതു ലക്ഷം രൂപ നികുതി കുടിശികയുണ്ടെന്നാണ് പരാതിക്കാരനോട് പർവീന്ദർ സിങ് പറഞ്ഞത്. അതു വേണമെങ്കിൽ ഒഴിവാക്കാം, പക്ഷേ മൂന്നു ലക്ഷം രൂപ കൊടുക്കണം എന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരൻ നേരത്തേ അടച്ചിരുന്നു.’’ ഡിവൈഎസ്‌പി സിബി തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ സിബി, ലീല തോമസ്- എ.എം. തോമസ് ദമ്പതികളുടെ മകനാണ്. രസതന്ത്രത്തിൽ ബിരുദധാരിയായിരുന്നു. പൂനെ സിനിമ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫൊട്ടോഗ്രഫി പഠിക്കാൻ അവസരം കിട്ടിയെങ്കിലും തുടർന്ന് പഠിക്കാനായില്ല. പിന്നീട് പരീക്ഷയെഴുതി പൊലീസിൽ കയറി. കൊച്ചി പാലാരിവട്ടം, കണ്ണൂർ ചൊക്ലി, കാസർകോട് ആദൂർ സ്റ്റേഷനുകളിൽ സിഐ ആയിരുന്നു. ഇപ്പോൾ വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആണ്. ഭാര്യ: ജോളി എലിസബത്ത്, മക്കൾ: ഹെലൻ, കരോളിൻ, എഡ്വിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com