ADVERTISEMENT

സിനിമയിൽ അഭിനയിക്കുന്ന സമയത്ത് യൂണിറ്റ് അംഗങ്ങളുമായി പ്രാങ്ക് ചെയ്യുന്ന കഥ പറഞ്ഞ് നടൻ ദിലീപ്. യൂണിറ്റ് അംഗങ്ങളോടൊപ്പം സെറ്റിൽ ഊമയായി പെരുമാറി തമ്മിൽ അടി ഉണ്ടാക്കുന്നതായി നാടകം കളിക്കാറുണ്ടായിരുന്നുവെന്ന് ദിലീപ് പറയുന്നു. ഒരിക്കൽ 'കളിയൂഞ്ഞാൽ'  സിനിമയുടെ സെറ്റിൽ നടി ശാലിനിയുടെ മുന്നിൽ വച്ച് കളിച്ച പ്രാങ്ക് പൊളിഞ്ഞ് യൂണിറ്റ് അംഗമായ സതീഷ് ശരിക്കും അടികൊണ്ടെന്നും മറ്റൊരു സ്ഥലത്ത് മറ്റുള്ളവർ കൈ വയ്ക്കാതെ ഒരു തരത്തിലാണ്  രക്ഷപ്പെട്ടതെന്നും ദിലീപ് പറയുന്നു.

 

‘‘ഞാൻ അസിസ്റ്റന്റ് ആയിരുന്ന കാലം മുതൽ യൂണിറ്റിൽ ഉള്ളവരുമായി നല്ല അടുപ്പമാണ്.  അന്ന് സെറ്റിൽ സതീഷ് എന്ന ഒരു അസിസ്റ്റന്റുണ്ട്. സതീഷ് ഊമയായൊക്കെ അഭിനയിക്കും.  ആ സമയത്ത് നമ്മളും ഊമയെപ്പോലെ സംസാരിക്കും. ഇതുപോലെ വേറൊരു പരിപാടി സതീഷ് ചെയ്തു. സെറ്റിൽ ആളുകൾ വരുമ്പോൾ നമ്മൾ ഓരോന്ന് പ്ലാൻ ചെയ്യും.  എന്തെങ്കിലും പറഞ്ഞാൽ ഉടനെ അടി.  ആളുകൾ എന്റെ പുറകിലാണ് നിൽക്കുക. സതീഷ് എന്റെ നേരെ തിരിഞ്ഞാണ് നിൽക്കുന്നത്. അടി കൊടുക്കുന്നത് സതീഷിന്റെ കയ്യിലായിരിക്കും പക്ഷേ കൃത്യസമയത്ത് അവൻ തല തിരിക്കും. ആളുകൾ നോക്കുമ്പോൾ സതീഷിന് അടി കിട്ടുന്നു. ഇത് കാണുമ്പോൾ ആളുകൾ അന്തം വിടും. ‘‘ഈ ദിലീപേട്ടൻ എന്താണ് ഈ കാണിക്കുന്നതെന്നൊക്കെ’’ ആളുകൾ ചോദിക്കും.

 

ഒരു ദിവസം ‘കളിയൂഞ്ഞാല്‍’ എന്ന സിനിമ ചെയ്യുന്ന സമയത്ത് ശാലിനിയുടെ മുമ്പില്‍ ഇങ്ങനെ ചെയ്തു.  അന്ന് ശാന്തി മാസ്റ്ററാണ് പാട്ട് എടുത്ത് കൊണ്ടിരിക്കുന്നത്. സതീഷ് എന്റെ മുമ്പില്‍ വീണ്ടും ചാടി. പക്ഷേ അവന്റെ രണ്ട് കയ്യിലും കുപ്പിയുണ്ടായിരുന്നു. ഒരു കുപ്പി തറയിൽ വയ്ക്കാന്‍ പറ്റിയില്ല. ഇതോടെ കയ്യില്‍ അടിക്കുന്നതിന് പകരം സതീഷിനെ  ശരിക്കും അടിക്കേണ്ടി വന്നു. നാടകം പൊളിക്കാൻ പാടില്ലല്ലോ. വളരെ സീരിയസ് ആയി പെർഫോം ചെയ്തുകൊണ്ടിരിക്കുയാണ് ഞാൻ സോറി എന്ന് പറഞ്ഞിട്ട് ഒറ്റ അടി.  

 

ഇതുപോലെ ഒരു ദിവസം ‘നീവരുവോളം’ സിനിമയ്ക്കിടെ ഞങ്ങൾ ഈ കളി കളിച്ചു.  പക്ഷേ കാര്യം സീരിയസ് ആയി ആളുകൾ ഏറ്റെടുത്തു. ആ സമയത്ത്  ഇവൻ ആളുകളുടെ ഇടയിൽ പോയി നിന്നിട്ട് എനിക്കെതിരെ നിൽക്കുവാണ്. ഞാൻ വില്ലൻ. ഒരു പാവം ഊമയെ ഞാൻ എടുത്തിട്ട് അടിക്കുന്നു എന്നായി കഥ. നടൻ ഒക്കെ ആയിരിക്കും പക്ഷേ ഇതൊന്നും ശരിയല്ല എന്നായി ആളുകൾ. അങ്ങനെയുള്ള രസകരമായ പരിപാടികളൊക്കെ സംഭവിച്ചിട്ടുണ്ട്.’’–ദിലീപ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com