ADVERTISEMENT

നടി സംവൃത സുനിലിന്റെ സഹോദരി സന്‍ജുക്ത സുനിലിനെയും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സംവൃതയ്ക്കും കുടുംബത്തിനുമൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള സൻജുക്തയുടെ പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. 

sanjuktha-sunil-2

 

sanjuktha-sunil-21

പഠനം പൂർത്തിയാക്കിയ വിവരമാണ് സൻജുക്ത പങ്കുവച്ചത്. ഈ സന്തോഷത്തില്‍ പങ്കുചേരാനായി അച്ഛനും അമ്മയും ചേച്ചിയും സൻജുക്തയ്‌ക്കൊപ്പമുണ്ട്. സംവൃതയുടെ ഭര്‍ത്താവ് അഖില്‍ ആണ് ചിത്രം പകർത്തിയത്. 

sanjuktha-sunil-222

അച്ഛനും അമ്മയ്ക്കും സഹോദരി സംവൃതയ്ക്കുമൊപ്പം ആദ്യാക്ഷരം കുറിക്കുന്ന കുട്ടിക്കാല ചിത്രവും ഇതിനൊപ്പം കാണാം.

 

sanjuktha

‘‘ഞാന്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ മുതല്‍ ഈ മൂന്നുപേരും എനിക്കൊപ്പമുണ്ട്. എന്റെ പഠനം തുടങ്ങുമ്പോള്‍ മുതലുള്ള കൂട്ട് ഇന്നുമുണ്ട്.’’–സൻജുക്ത കുറിച്ചു. യുകെയിലായിരുന്നു സൻജുക്തയുടെ പഠനം.

 

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള നായികമാരിലൊരാളാണ് സംവൃത സുനില്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിനിന്നുവെങ്കിലും ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ സംവൃത വീണ്ടുമെത്തിയിരുന്നു.

 

തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോഴും അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത താമസം. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. മൂന്നു വർഷം മുൻപ് ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com