മകളുടെ വിവാഹം ആഘോഷമാക്കി ലാലു അലക്സ്; വിഡിയോ
Mail This Article
നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ക്നാനായ ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹം.
ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമാണ് അദ്ദേഹത്തിനുള്ളത്. ബെൻ, സെൻ, സിയ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.
ജീവിതത്തിൽ തനിക്കു നേരിടേണ്ടി വന്ന ഒരു പ്രതിസന്ധിഘട്ടത്തെക്കുറിച്ച് പലതവണ ലാലു അലക്സ് തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമ ഇല്ലാതിരുന്ന കാലത്തും പൂർണപിന്തുണയോടെ ഭാര്യ ബെറ്റിയാണ് തനിക്കൊപ്പം നിഴലായി നിന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1986-ലായിരുന്നു ഇവരുടെ വിവാഹം.
ഒരു മകൾ പത്തു മാസമേ ജീവിച്ചുള്ളൂവെന്നും അവളുടെ മുഖം മനസ്സിൽ നീറ്റലാണ് എന്നും അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജീവിച്ചിരുന്നുവെങ്കിൽ മകൾക്ക് മുപ്പതു വയസ്സ് പ്രായം കഴിഞ്ഞേനെ എന്നും അദ്ദേഹം പറയുകയുണ്ടായി. ആ സങ്കടം ഇളയ മകളുടെ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടനാണ് ലാലു അലക്സ്. 45 വർഷത്തോളമായി സിനിമാലോകത്തുള്ള ലാലു അലക്സ് വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ നിരവധി സിനിമകളിൽ തിളങ്ങി. ഈ കാലയളവിനുള്ളിൽ 250-ലേറെ സിനിമകളിൽ ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ‘ബ്രോ ഡാഡി’യിലൂടെയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്.