ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെയുള്ള നിരന്തരമായി അധിേക്ഷപിക്കുന്ന ആളെ കണ്ടെത്തി നിർമാതാവ് സുപ്രിയ മേനോൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുപ്രിയയ്ക്കെതിരെ സൈബർ ബുള്ളിയിങ് നടത്തിയിരുന്ന പെൺകുട്ടിയെയാണ് സുപ്രിയ കണ്ടുപിടിച്ചത്. മരിച്ചു പോയ അച്ഛനെക്കുറിച്ച് വരെ മോശം കമന്റുകൾ ചെയ്തുവെന്നും അതിനു ശേഷമാണ് താൻ അവരെ കണ്ടെത്തിയതെന്നും സുപ്രിയ പറയുന്നു. ആളൊരു നഴ്സ് ആണെന്നും കുഞ്ഞു കുട്ടിയുണ്ടെന്നും പറഞ്ഞ സുപ്രിയ അവർക്കെതിരെ കേസ് കൊടുക്കണമോ അതോ പൊതുസമൂഹത്തിനു മുന്നിൽ അവരെ അവതരിപ്പിക്കണമോ എന്നും ചോദിക്കുന്നുണ്ട്.

“നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിങ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വർഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വർഷങ്ങളായി ഒന്നിൽ കൂടുതൽ ഫേക്ക് ഐഡികളിൽ നിന്നും സോഷ്യൽ മീഡിയയിൽ, എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബർ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. കാലങ്ങളായി ഞാനത് കാര്യമാക്കാതെ വിട്ടതാണ്. എങ്കിലും ഒടുവിൽ ഞാൻ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിർന്നത്. രസകരമായൊരു സംഗതി എന്തെന്നാല്‍ അവളൊരു നഴ്സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യണോ അതോ അവരെ പൊതുവിടത്തിൽ കൊണ്ടുവരണോ?’’–സുപ്രിയ ചോദിക്കുന്നു

supriya-menon-3

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുപ്രിയ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അടുത്ത സ്റ്റോറിയായി ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. സ്റ്റോറി ഇട്ടതിന് പിന്നാലെ മുൻപുണ്ടായിരുന്ന മോശം കമന്റുകൾ അവൾ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും സുപ്രിയ പറഞ്ഞു. തന്റെ കയ്യിൽ എല്ലാ തെളിവുകളും ഉണ്ടെന്നും മുന്നോട്ടുള്ള നടപടികളെക്കുറിച്ച് ഉടൻ വെളിപ്പെടുത്തുമെന്നും സുപ്രിയ വ്യക്തമാക്കി.

നിരവധി പേരാണ് വിഷയത്തിൽ സുപ്രിയയ്ക്കു പിന്തുണയുമായി രം​ഗത്ത് എത്തിയത്. എന്തായാലും വരും ദിവസങ്ങളിൽ ഈ വ്യക്തി ആരാണ് എന്നുള്ളതിന് ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com