ADVERTISEMENT

പുതിയ സിനിമയുടെ വാര്‍ത്ത സമ്മേളനത്തിനിടെ നടന്‍ സിദ്ധാര്‍ഥിനെ ഇറക്കിവിട്ട സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ബെംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയറ്ററില്‍ വച്ചാണ് സമരക്കാർ നടനെ ഇറക്കിവിട്ടത്. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ സിദ്ധാര്‍ഥിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞത്.

 

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ചിക്കു’ (ചിറ്റ) എന്ന സിനിമയുടെ പ്രമോഷനുവേണ്ടി കര്‍ണാടകത്തില്‍ എത്തിയതായിരുന്നു സിദ്ധാർഥ്. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തിയറ്ററിന് ഉള്ളില്‍ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നു.

 

പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ സിദ്ധാർഥ് പ്രതികരണങ്ങൾക്കു നിൽക്കാതെ അവിടെ നിന്നും പോകുകയായിരുന്നു. ഈ സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com