ADVERTISEMENT

അടുത്തിടെ മലയാളി മോഡലായ കോട്ടയം സ്വദേശി ശ്രീലക്ഷ്മി സതീഷിനെക്കുറിച്ചുള്ള സംവിധായകൻ രാം ഗോപാല്‍ വർമയുടെ പോസ്റ്റ് വൈറലായിരുന്നു. പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു നായികയുടെ പിറന്നാൾ സ്വന്തം സിനിമയുടെ സെറ്റിൽ ആഘോഷിക്കുന്ന രാം ഗോപാൽ വർമയുടെ വിഡിയോയാണ് ആരാധകരുെട ഇടയിൽ ചർച്ച. നടി മാനസയുടെ പിറന്നാൾ ആണ് ‘വ്യൂഹം’ സിനിമയുടെ സെറ്റിൽ വച്ച് ആഘോഷമാക്കി മാറ്റിയത്. രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന വ്യൂഹത്തിൽ അജ്മൽ അമീറും മാനസ രാധാകൃഷ്ണനുമാണ് പ്രധാന േവഷങ്ങളിലെത്തുന്നത്.

 

കേക്ക് മുറിക്കുന്നതിനിടെ മാനസയെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു ഇടപെടലും വർമയുടെ ഭാഗത്തു നിന്നുമുണ്ടായി. മാനസയുടെ കയ്യിൽ നിന്നും കേക്ക് മുറിക്കുന്ന കത്തി വാങ്ങി പെട്ടെന്ന് കേക്ക് കുത്തിക്കുത്തി മുറിക്കുന്ന ആർജിവിയെ വിഡിയോയിൽ കാണാം.  പെട്ടെന്നുള്ള ഞെട്ടലിൽ അമ്പരപ്പ് മാറാതെയാണ് മാനസ പിന്നീട് കേക്ക് മുറിക്കൽ തുടർന്നത്. നായകൻ അജ്മൽ അമീറും സെറ്റിലെ പിറന്നാൾ ആഘോഷവേളയിൽ ഉണ്ടായിരുന്നു.

 

തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആർ. രാഷ്ട്രീയം മറ്റൊരു വീക്ഷണകോണിൽ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ചില രാഷ്ട്രീയ വിമർശനങ്ങൾ കൂടി അടങ്ങിയ ചിത്രമാകും വ്യൂഹം എന്നാണ് സൂചന. വൈ.എസ്. ജഗൻ മോഹൻ റെഡ്‌ഡിയുടെ പത്നി വൈ.എസ്. ഭാരതിയുടെ വേഷമാണ് 'വ്യൂഹം' സിനിമയിൽ മാനസാ രാധാകൃഷ്ണൻ അവതരിപ്പിക്കുക. ജഗൻ മോഹനായി അജ്മൽ എത്തുന്നു. സിനിമ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്.

 

ബോളിവുഡിൽ ഊർമിള മാതോന്ദ്കർ, നിഷ കോത്താരി, ജിയാ ഖാൻ തുടങ്ങിയ നടിമാരെ അവതരിപ്പിച്ച സംവിധായകനാണ് രാം ഗോപാൽ വർമ. ഇദ്ദേഹം വിവാദങ്ങളുടെ തോഴൻ കൂടിയാണ്. സിനിമകളിലെ ഉള്ളടക്കം തന്നെയാണ് വിഷയം. എന്നാൽ, അതിൽ നിന്നും വ്യതിചലിച്ച ചിത്രമാകും 'വ്യൂഹം'.

 

2008ലെ 'കണ്ണുനീരിലും മധുരം' എന്ന സിനിമയിലൂടെ ബാലതാരമായാണ് മാനസ രാധാകൃഷ്ണന്റെ തുടക്കം. മൂന്നു സിനിമകളിൽ ബാലതാരമായി.  മലയാളത്തിൽ സുരേഷ് ഗോപി ചിത്രം പാപ്പനിൽ ആശ ശരത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മാനസാ രാധാകൃഷ്ണനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com