ADVERTISEMENT

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ രസകരമായ ടീസർ എത്തി. ഒരു ഹോട്ടലിൽ നടക്കുന്ന സംഭവങ്ങളാണ് രണ്ടു മിനിറ്റുള്ള ടീസറിൽ കാണാനാകുക. ഹോട്ടലിലെ പാചകക്കാരനായി ധ്യാനിനൊപ്പം സാക്ഷാൽ ഷെഫ് പിള്ളയും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ടീസറിൽ പ്രത്യക്ഷപ്പെടുന്നു.

ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രമാണ് ‘ചീനട്രോഫി’.

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.

കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് അണിമയാണ്. എഡിറ്റിങ്: രഞ്ജൻ എബ്രഹാം.

English Summary:

Watch Cheenatrophy Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com