ADVERTISEMENT

അച്ഛന്റെ പിറന്നാൾ ദിനത്തിൽ സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി നടി നമിത പ്രമോദ്. മനോഹരമായ കുറിപ്പിനൊപ്പം കുട്ടിക്കാലത്തെ ചിത്രങ്ങളും നമിത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

‘‘അച്ഛൻ എന്റെ എല്ലാമെല്ലാമാണ്. അച്ഛൻ എനിക്ക് തന്നതിന്റെ പകുതി സ്നേഹം പോലും മറ്റൊരാളും എനിക്ക് തരില്ല എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. വളർന്നു വന്ന നാളുകൾ എളുപ്പമായിരുന്നില്ല എങ്കിലും, അച്ഛൻ അത് ഞങ്ങൾക്ക് എളുപ്പമാക്കി മാറ്റി.’’–നമിത പ്രമോദ് കുറിച്ചു.

പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത. അഖിത പ്രമോദ് എന്നൊരു സഹോദരി കൂടി നമിതയ്ക്കുണ്ട്. 

അഭിനയത്തിനു പുറമെ ബിസിനസ് രംഗത്തും നടി സജീവമാണ്. കൊച്ചിയിൽ നമിതയും കുടുംബവും ഒരു റെസ്റ്റോകഫെ ആരംഭിച്ചിരുന്നു. അതിനു ശേഷം ഒരു വസ്ത്രബ്രാൻഡും നമിതയുടേതായി ഉണ്ടായി. മെറിൻ ഫിലിപ്പുമായി ചേർന്ന് പുരുഷന്മാരുടെ വസ്ത്ര വിപണിയിലാണ് നമിത ചുവടുവച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് നമിതയുടെ ഈ ബ്രാൻഡ് ആരംഭിച്ചത്

സൗബിൻ ഷാഹിർ നായകനാകുന്ന ‘മച്ചാന്റെ മാലാഖ’ ആണ് നമിതയുടെ പുതിയ പ്രോജക്ട്. ബോബൻ സാമുവലാണ് സംവിധാനം.

English Summary:

Namitha Pramod About Her Dad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com