ADVERTISEMENT

പത്മവിഭൂഷൺ ബഹുമതിക്ക് അർഹനായ അച്ഛൻ ചിരഞ്ജീവിയെ പ്രശംസിച്ച് മകനും നടനുമായ രാം ചരൺ. പിതാവിനെ പരിഗണിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗവൺമെന്റിനും നന്ദി പറഞ്ഞു കൊണ്ടായിരുന്നു രാം ചരൺ സമൂഹമാധ്യമങ്ങളിൽ ആശംസാകുറിപ്പു പങ്കുവച്ചത്.

‘‘ചിരഞ്ജീവിക്ക് അഭിമാനകരമായ ‘പത്മവിഭൂഷൺ’ ! ഇന്ത്യൻ സിനിമയ്‌ക്കും ഈ സമൂഹത്തിനും നിങ്ങൾ നൽകിയ സംഭാവനകൾ എന്നെ രൂപപ്പെടുത്തുന്നതിലും എണ്ണമറ്റ ആരാധകരെ പ്രചോദിപ്പിക്കുന്നതിലും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ബഹുമതിക്കും അംഗീകാരത്തിനും ഭാരത സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അങ്ങേയറ്റം നന്ദി. ഒപ്പം ഇത്രയും വലിയൊരു പിന്തുണ നൽകിയതിന് ആരാധകർക്കും നന്ദി.’’രാംചരൺ കുറിച്ചു.

‘‘എന്റെ ജ്യേഷ്ഠൻ ചിരഞ്ജീവി കഠിന പ്രയത്നത്തിലൂടെയാണ് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയത്. അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അണ്ണയ്യ (സഹോദരൻ) വളരെ അഭിനിവേശത്തോടെ അഭിനയത്തിലേക്ക് പ്രവേശിച്ചു, ഓരോ സിനിമയ്ക്കും ഹൃദയം നൽകി. അദ്ദേഹം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയും ഒരു മുൻനിര നടനായി സ്വയം സ്ഥാപിക്കുകയും ചെയ്തു. എന്റെ ജ്യേഷ്ഠന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും പലർക്കും മാതൃകയായി. പത്മവിഭൂഷണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിരഞ്ജീവിക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു’’–പവൻ കല്യാണിന്റെ വാക്കുകൾ.

കലാരംഗത്ത് നാൽപത് വർഷമായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ചിരഞ്ജീവിക്കു പത്മവിഭൂഷൺ നൽകി ആദരിച്ചത്. മമ്മൂട്ടി, മോഹൻലാൽ, ഖുശ്ബു, ജൂനിയർ എൻടിആർ തുടങ്ങി നിരവധി താരങ്ങൾ ചിരഞ്ജീവിക്ക് ആശംസകളുമായി എത്തി. 

English Summary:

Ram Charan on Padma Vibhushan for father Chiranjeevi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com