ADVERTISEMENT

നടൻ ബാല പങ്കുവച്ചൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലവ് ഈസ് ലവ് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ തുടങ്ങുന്നതു തന്നെ എലിസബത്തിനൊപ്പമുള്ള ബാലയുടെ ചിത്രവുമായാണ്. എന്നാൽ എലിസബത്തിന്റെ പാതിമുഖം വിഡിയോയിൽ വ്യക്തമല്ല. ഒരുപാട് നാളുകൾക്ക് ശേഷമാണ് ബാല ഭാര്യയുടെ ഏതെങ്കിലും ഒരോർമ്മ പങ്കിടുന്നത്.

മറ്റൊന്നിൽ ബാലയുടെ പിതാവ് ജയകുമാറിന്റെ മടിയിൽ ഇരിക്കുന്ന മകൾ അവന്തികയുടെ ചിത്രവും കാണാം. വിഡിയോ വൈറലായതോടെ ചോദ്യങ്ങളും സംശയങ്ങളുമായി ആരാധകരുമെത്തി. ‘‘എന്തിനാണ് എലിസബത്തിനെ ഇരുട്ടില്‍ മറച്ചത്?’’എന്നാണ് ചിലരുടെ ചോദ്യം. കിംവദന്തികള്‍ എല്ലാം നുണക്കഥകളാണ്, പ്രശ്‌നമുണ്ടെങ്കില്‍ എന്തിന് ബാല പ്രണയം എന്ന ഹാഷ് ടാഗില്‍ എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവയ്ക്കണം, ഇവർ വീണ്ടും ഒന്നിക്കും എന്നു പറയുന്നവരുമുണ്ട്.

ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് ഒരഭിമുഖത്തിൽ ബാല തുറന്നു പറഞ്ഞിരുന്നു. ‘‘എലിസബത്തിനെ വച്ച് ഇവരെയാരെയും താരതമ്യം ചെയ്യരുത്. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ല. കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്നു. പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലതു മാത്രമേ വരൂ. ”–അഭിമുഖത്തിൽ ബാല പറഞ്ഞത്.

2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയിൽ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകർ ചോദിക്കുന്നത്. ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

അതേസമയം, ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്. 

English Summary:

Bala posted a partially covered photos of him and wife Elizabeth Udayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com