ADVERTISEMENT

സുരാജ് വെഞ്ഞാറമ്മൂടിനെ പ്രധാന കഥാപാത്രമാക്കി നിഥിന്‍ രൺജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ സെറ്റിലെ നർമ മുഹൂർത്തങ്ങൾ പുറത്തു വിട്ട് അണിയറപ്രവർത്തകർ. കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, അമ്മു അഭിരാമി, കലാഭവൻ ഷാജോൺ, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് രസികൻ സംഭാഷണവുമായി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 

സെറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെ വരയ്ക്കാനുള്ള ടാസ്കാണ് താരങ്ങൾക്ക് അണിയറപ്രവർത്തകർ നൽകിയത്. ഓരോരുത്തരും അവരുടേതായ രീതിയിൽ സെറ്റിലെ ചില ആളുകളെ ഒരു ചെറിയ പുസ്തകത്തിൽ വരയ്ക്കുന്നുണ്ട്. താരങ്ങളുടെ വരകളും അതിനുള്ള കൗണ്ടറുകളും പ്രേക്ഷകരിൽ ചിരി ഉണർത്തുന്നു. 

സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. ഒരു ജീവിതം, അഞ്ച് ഭാര്യമാര്‍ എന്നാണ് സിനിമയ്ക്ക് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. 

ജൂലൈ 19 മുതൽ സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കും. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'.

English Summary:

The crew of the web series 'Nagendran's Honeymoons', written and directed by Nithin Ranji Panicker starring Suraj Venjarammood in the lead role, released the funny moments on the sets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com