ADVERTISEMENT

പ്രിയതാരത്തെ കാണാൻ 1600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തി ആരാധകൻ. തെന്നിന്ത്യൻ താരം അല്ലു അർജുനെ നേരിൽ കാണാനാണ് ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് ഹൈദരാബാദിലേക്ക് സൈക്കിളിൽ ആരാധകൻ എത്തിയത്. അലിഗഡ് സ്വദേശി മോഹിത് ആണ് തന്റെ പ്രിയതാരത്തെ നേരിൽ കാണാൻ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി എത്തിയത്. 

ആരാധകനെ സ്നേഹപൂർവം സ്വീകരിച്ച അല്ലു അർജുൻ, ഉത്തരേന്ത്യയിൽ നിന്ന് എങ്ങനെയാണ് ഹൈദരാബാദിൽ എത്തിയതെന്ന് ചോദിച്ച് അറിയുകയായിരുന്നു. തന്നെ കാണാൻ സൈക്കിളിലാണ് ആരാധകൻ എത്തിയതെന്ന വിവരം അദ്ഭുതത്തോടെയാണ് അല്ലു അർജുൻ കേട്ടത്. ഉടനെ, ആരാധകന്റെ മടക്കയാത്ര ഫ്ലൈറ്റിലാക്കാനുള്ള നിർദേശം തന്റെ ടീമിന് താരം നൽകി. മോഹിത് വിനയത്തോടെ ആദ്യം നിരസിച്ചെങ്കിലും അല്ലു അർജുന്റെ സ്നേഹനിർബന്ധത്തിനൊടുവിൽ അതിനു വഴങ്ങി. ആരാധകന് പ്രത്യേക സമ്മാനം കൂടി നൽകിയാണ് താരം യാത്രയാക്കിയത്. 

അല്ലു അർജുനെ നേരിൽ കാണണമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്നു എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ മോഹിത് പറഞ്ഞു. മോഹിതിന്റെ സന്ദർശന വിഡിയോ അല്ലു അർജുനും സ്വന്തം പേജിൽ പങ്കുവച്ചിരുന്നു. തന്നെ കാണാനെത്തിയ ആരാധകനോട് സ്നേഹപൂർവം പെരുമാറിയ അല്ലു അർജുന്റെ ഇടപെടൽ ആരാധകർക്കിടയിൽ ചർച്ചയായി. അല്ലു അർജുനോടുള്ള കടുത്ത ആരാധന മൂലം താരത്തിന്റെ അതേ ലുക്ക് തന്നെയാണ് മോഹിത്തും സ്വീകരിച്ചിരിക്കുന്നത്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

വാണിജ്യസിനിമകളിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന നടനാണ് അല്ലു അർജുൻ. പുഷ്പ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ താരത്തിന് ഇന്ത്യയിലുടനീളം നിരവധി ആരാധകരുണ്ട്.  

English Summary:

This fan cycled over 1600 km to meet Allu Arjun! Discover the heartwarming story of Mohit's incredible journey from Aligarh to Hyderabad and Allu Arjun's touching gesture for his dedicated fan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com