ADVERTISEMENT

ലോക്ഡൗണിൽ സംവിധാനത്തിലും ഒരു കൈനോക്കുകയാണ് നടൻ ബാലാജി ശർമ. ഈ ലോക്ഡൗൺ കാലത്ത് പരസ്പരമുള്ള അകലം പാലിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നു മൊബൈൽ ക്യാമറകളിൽ ഷൂട്ട് ചെയ്ത ഹ്രസ്വചിത്രവുമായാണ് ബാലാജിയുടെ വരവ്.

 

സാധനം കയ്യിലുണ്ടോ എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാലാജി ശർമയാണ്. ഫിലിം അവതരിപ്പിച്ചിരിക്കുന്നത് സീറോ ബോയ്സ്. എഡിറ്റിങ് സുഭാഷ് വടകര, ടൈറ്റിൽ ഡിസൈൻ ലിജിൻ തുടങ്ങിയവർ. 

 

ഹ്രസ്വ ചിത്രത്തിൽ ബാലാജി ശർമ്മക്കൊപ്പം നടി സൗപർണിക, സുരേഷ്, സന്ധു എന്നിവരും അഭിനയിച്ചിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com