ADVERTISEMENT

രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദന മാറുന്നതിനു മുമ്പ് തന്നെ ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന മറ്റൊരു മരണ വാർത്ത കൂടി പങ്കുവച്ച് നടൻ കിഷോർ സത്യ. നിരവധി സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 8 മാസം ഗർഭിണി ആയിരിക്കവെയാണ് പ്രിയ മരണത്തിനു കീഴടങ്ങിയതെന്നതാണ് സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം.

കിഷോർ സത്യയുടെ വാക്കുകൾ:

‘‘മലയാള ടെലിവിഷൻ  മേഖലയിൽ  നൊമ്പരപെടുത്തുന്ന  ഒരു അപ്രതീക്ഷിത മരണം  കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിൽ ആണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ്  പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ്, ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ  മരണം  ഉൾകൊള്ളാനാവാതെ  വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന...

ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച  മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ്  അവരെ  അശ്വസിപ്പിക്കും.... വിശ്വാസികളായ  ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത  കാട്ടി. മനസ്  ചോദ്യങ്ങൾ  ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം  കിട്ടാത്ത ചോദ്യങ്ങൾ...

രഞ്ജുഷയുടെ  മരണ വാർത്തയുടെ ഞെട്ടൽ  മാറും മുൻപ് അടുത്ത ഒന്നുകൂടി....35 വയസ്സ്  മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ  മനസ്  അനുവദിക്കുന്നില്ല....ഈ തകർച്ചയിൽ  നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും...അറിയില്ല....അവരുടെ  മനസുകൾക്ക്  അതിനുള്ള  ശക്തിയുണ്ടാവട്ടെ.’’

നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് നടി പ്രിയ. കിഷോർ സത്യയ്‌ക്കൊപ്പം ‘കറുത്തമുത്ത്’ സീരിയലിൽ അഭിനയിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞ പ്രിയ പിആർഎസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എംഡി ചെയ്യാൻ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിത വിടവാങ്ങൽ. ബെംഗളൂരു സ്വദേശിയായ ശരണവനൻ ആണ് ഭർത്താവ്. പൂജപ്പുരയിൽ അമ്മയ്ക്കും മകൾക്കുമൊപ്പമായിരുന്നു പ്രിയയുടെ താമസം. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പ്രിയ ചെറിയ വേഷങ്ങളിലൂടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്തത്.

English Summary:

Kishore Satya shared emotional note on Dr Priya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com