ADVERTISEMENT

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ബിഗ് ബോസ് താരം അഖിൽ മാരാർ. ദുരിതത്തിൽ വീടു നഷ്ടപ്പെട്ടവർക്കു അവർ പറയുന്ന സ്ഥത്തു തന്നെ വീടുവച്ച് നൽകാമെന്നും അഖിൽ മാരാർ ഉറപ്പു നൽകുന്നു. 5 സെന്റ് സ്ഥലത്തിൽ മൂന്ന് വീടുകള്‍ നിര്‍മിച്ചു നൽകാനാണ് അഖിൽ മാരാറും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുന്നത്.

‘‘പാർട്ടിയെ മുച്ചൂടും മുടിച്ച സൈബർ അന്തം കമ്മികൾക്ക് ഒരു ചാലഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ എനിക്ക് താല്പര്യമില്ല. പകരം 3 വീടുകൾ വച്ച് നൽകാൻ ഞങ്ങൾ തയാറാണ്. അത് എന്റെ നാട്ടിൽ എന്നു പറഞ്ഞത്, വസ്തു വിട്ട് നൽകാൻ എന്റെ ഒരു സുഹൃത്തു തയാറായത് കൊണ്ടും, വീട് നിർമാണത്തിന് ആവശ്യം വരുന്ന സാമഗ്രികൾ പലരും സഹായിക്കാം എന്നുറപ്പ് നൽകിയതും അതോടൊപ്പം വീടുകൾ നിർമിക്കാൻ എന്റെ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയാറായത് കൊണ്ടും, അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.

സഖാക്കളുടെ അഭ്യർഥന മാനിച്ചു വയനാട്ടിൽ ഈ ദുരന്തത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വച്ച് കൊടുക്കാം..അവർ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാൾ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ വീട് നിർമിച്ചു നൽകാം.

ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്കുവച്ചു. അർഹതപെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം. നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കർമമാണ് എന്റെ നേട്ടം.. ഈശ്വരൻ മാത്രം അറിഞ്ഞാൽ മതി. സഖാക്കളുടെ ചില....കാണുമ്പോൾ ചില കാര്യങ്ങൾ ഞാൻ പോസ്റ്റ്‌ ചെയ്യുന്നു.. പ്രളയവും ഉരുൾ പൊട്ടലും പോലെ വാർത്തകളിൽ നിറയുന്ന ദുരന്തങ്ങൾ അല്ലാതെ ജീവിക്കാൻ മാർഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..

അത്തരം മനുഷ്യരിൽ അർഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാൻ നൽകിയ ചില സഹായങ്ങൾ സഖാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ അയച്ചതാണ് അത് കൊണ്ടാണ് സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിഞ്ഞത്. ഇത് പോലെ നേരിൽ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാൻ ജീവിക്കാറില്ല.. ചില നാറിയ സഖാക്കൾ ആണ് ഈ പോസ്റ്റ്‌ ഇടീക്കാൻ പ്രേരണ ആയത്.’’–അഖിൽ മാരാറിന്റെ വാക്കുകൾ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചാധികാരം മുഖ്യമന്ത്രിക്കാണെന്നും കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ മാത്രം ദൈവമായും ക്യാപ്റ്റൻ ആയും മാറുമെന്നും അഖിൽ ആരോപിച്ചു. ഇതേ തുടർന്ന് രൂക്ഷ വിമർശനമാണ് അഖിൽ നേരിടേണ്ടി വന്നത്. മാത്രമല്ല വീട് നിർമിച്ചു നൽകുന്ന സ്വന്തം നാട്ടിലാണെന്ന അഖിലിന്റെ പ്രസ്താവനയും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഖിൽ ആദ്യം പങ്കുവച്ച കുറിപ്പ് താഴെ കൊടുക്കുന്നു.

‘‘ജൂലൈ 23നു കേന്ദ്രം പറഞ്ഞു. കേരള സേ ലാൻഡ്സ്ലൈഡ് ഹോനേ കി സംഭാവന ഹേ. മുഖ്യമന്ത്രി മനസിലാക്കിയത് ലാൻഡ്സ്ലൈഡ് ഉണ്ടായാൽ സംഭാവന പിരിക്കാം. അതുകൊണ്ട് ദുരന്ത നായകൻ പതിവ് പോലെ എല്ലാ ദുരന്തങ്ങളും ആഘോഷോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ദുരന്തങ്ങളിൽ നിന്നും കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല പിണറായി മറിച്ചു ദുരന്തങ്ങൾ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായി.. (പ്രളയം, കൊറോണ )

2018ൽ പ്രളയം സർക്കാർ വരുത്തി തീർത്തത് ആണെങ്കിൽ ഇത്തവണ മുന്നറിയിപ്പ് കാര്യമായി എടുക്കാതെ ഭാഗീകമായി കൂട്ടു നിന്നു എന്ന് പറയാം. നിലവിലെ പ്രധാന ചർച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണോ വേണ്ടയോ എന്നതാണ്. 100 ശതമാനം ദുരിതാശ്വാസ നിധിയിലേക്ക് ചെല്ലുന്ന പണത്തിനു സുതാര്യത ഉണ്ട്. എന്നാൽ അത് ചെലവഴിക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ വിവേചന അധികാരം ഉണ്ട് എന്നതും. കാലങ്ങളായി തന്റെ പാർട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ ദൈവമായും ക്യാപ്റ്റൻ ആയും മാത്രം മാറും. സഹായം വീണ്ടും അധികാരത്തിൽ എത്താനുള്ള മാർഗമായി മുൻ കാലങ്ങളിലെ പോലെ ഇവർ എടുക്കും.

ദുരന്ത വാർത്ത ഇങ്ങനെ പലയിടത്തും നിറഞ്ഞു നിൽക്കുമ്പോൾ സഹായം ചെയ്യാൻ ഓടുന്നവരുടെ വലിയ ബഹളം കാണാം. അത് കൊണ്ട് തന്നെ നിലവിലെ സഹായം പലപ്പോഴും അതിരു കടന്നു പോകും.. വയറു നിറഞ്ഞവന് അധികം വരുന്ന ഭക്ഷണം വേസ്റ്റ് ആകും പോലെ പല സഹായങ്ങളും ഫലപ്രദമല്ല. എന്നാൽ ഒരു മാസം കഴിഞ്ഞാൽ ആരും ഇവരെ തിരിഞ്ഞു നോക്കില്ല. അർജുന് വേണ്ടി കാത്തിരുന്ന മലയാളി ഇപ്പോൾ അർജുനെ ഓർക്കുന്ന കൂടി ഉണ്ടാകില്ല. അർജുൻ വിഷയത്തിൽ വൈകാരികത ആളി കത്തിച്ചു അവസാനം ആപ്പിൽ കൊണ്ട് സാമാനം വെച്ച അവസ്ഥയിൽ ഇരുന്ന അരുൺ കുമാറിനെ പോലെയുള്ള മാധ്യമപ്രവർത്തകർക്ക് വലിയ ആശ്വാസമായിരുന്നു ഈ ദുരന്തം.

ജീവിതത്തിലേക്ക് പഴയത് പോലെ തിരിച്ചു വരുക പലർക്കും പ്രയാസമാണ്. എന്നിരുന്നാലും വീട് നഷ്ട്ടപെട്ടവർക്ക് നാളെ പുനരദിവാസം ഉണ്ടാകണം.. അവർക്ക് വേണ്ടി 3 വീടുകൾ വച്ച് നൽകാൻ ഞാനും സുഹൃത്തുക്കളും തീരുമാനിച്ചു. ദുരന്തം ആവർത്തിച്ചു സംഭവിക്കുന്ന വയനാടൻ മണ്ണിലല്ല.. ഭയപ്പാടില്ലാതെ ജീവിക്കാൻ കഴിയുന്ന ഞങ്ങളുടെ നാട്ടിലേക്ക്. 5 സെന്റ് സ്ഥലവും വീടും ഞങ്ങളുടെ വക.

നിലവിലെ സാഹചര്യം മാറി കഴിയുമ്പോൾ വീണ്ടും ജീവിതത്തിലേക്ക് വരാൻ ശ്രമിക്കുന്നവർക്ക് ഈ ദുരന്ത ഭൂമിയുടെ ഓർമകൾ മറന്ന് ഞങ്ങളുടെ നാട്ടിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ ചേർത്ത് പിടിക്കാൻ ഞങ്ങൾ തയാർ..

NB: പോസ്റ്റ്‌ സേവ് ചെയ്തുവയ്ക്കുക.. കമന്റ് ബോക്സിൽ വിവരങ്ങൾ നൽകുക തീർച്ചയായും തിരികെ ബന്ധപ്പെടുന്നതാണ്.’’

English Summary:

Akhil Marar ready to give houses for Wayanad residents wherever they want

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com