ADVERTISEMENT

ബ്രൈഡൽ ഷവർ ചിത്രങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ. മുത്തുകൾ പതിച്ച ഇളം വെള്ള നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് ദിയ കൃഷ്ണ ബ്രൈഡൽ ഷവറിനായി ഒരുങ്ങിയത്. സഹോദരി അഹാനയുടെ നേതൃത്വത്തിലാണ് ദിയയുടെ സർപ്രൈസ് ബ്രൈഡൽ ഷവർ. പിങ്ക് തീമിൽ ഒരുക്കിയ വേദിയിൽ വച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചു. 

ദിയയുടെ ബ്രൈഡൽ ഷവറിന് അതിഥിയായി പ്രതിശ്രുതവരൻ അശ്വിനും എത്തിയിരുന്നു. ഇത്രയും ഭംഗിയായി പരിപാടി ഒരുക്കിയ സഹോദരിമാർക്കും അമ്മയ്ക്കും ഒപ്പം കൂട്ടുകാരൻ അശ്വിനും ദിയ നന്ദി പറഞ്ഞിട്ടുണ്ട്. കൂടാതെ ഒപ്പം നിൽക്കുന്ന കൂട്ടുകാരെയും സന്തോഷ നിമിഷത്തിൽ ദിയ ഓർത്തു. 

'എന്റെ ഫോണിൽ ലോക് സ്‌ക്രീൻ ഇമേജ് ആയി പുതിയ ചിത്രം കിട്ടി' എന്നാണ് കൂട്ടുകാരൻ ആശ്വിൻ ഗണേഷ് കമന്റ് ചെയ്തിരിക്കുന്നത്. സ്നേഹവുമായി നിരവധിപേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'ദിയ ഈ ചിത്രങ്ങളിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു' എന്നും 'കൂടുതൽ ചിത്രങ്ങൾ എവിടെ' എന്നുമെല്ലാമാണ് പോസ്റ്റിനു കീഴെ വരുന്ന കമന്റുകൾ 

diya-krishna-3

'ഇതാ തുടങ്ങിക്കഴിഞ്ഞു' എന്ന വരിയോടുകൂടി ദിയ കൃഷ്ണ പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് അവതരിപ്പിക്കാനുള്ള സംഘനൃത്തത്തിന്റെ പ്രാക്ടീസാണ് ദിയ പങ്കുവച്ചത്. കുടുംബത്തിലെ ഏറ്റവും മുതിർന്നവർ മുതൽ ഏറ്റവും ഇളയകുട്ടിവരെ ഒത്തുചേർന്ന് സംഘടിപ്പിക്കുന്ന സംഘനൃത്തവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദിയയുടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയുമാണ് നൃത്തം ചിട്ടപ്പെടുത്തുന്നത്. സെപ്റ്റംബറിലാണ് ദിയയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹം. 

English Summary:

See the Stunning Pics: Inside Diya Krishna's Dreamy Pink-Themed Bridal Shower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com