ADVERTISEMENT

ചടുലമായ ചുവടുകൾ കൊണ്ടും സംഗീതം കൊണ്ടും ആസ്വദകഹൃദയങ്ങളെ ഹരം കൊള്ളിച്ച 'പരം സുന്ദരി' കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡിടുന്നു. പത്ത് കോടിയിലേറെ പ്രേക്ഷകരെയാണ് പാട്ട് ഇതിനോടകം സ്വന്തമാക്കിയത്. എ.ആർ.റഹ്മാന്റെ അതിശയിപ്പിക്കും സംഗീതത്തിൽ ഗായിക ശ്രേയ ഘോഷാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികൾ. 

 

ഈ വർഷം ബോളിവുഡിൽ ഇറങ്ങിയ ഏറ്റവും മികച്ച ട്രാക്കുകളിലൊന്നാണ് 'പരം സുന്ദരി'യെന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. പുറത്തിറങ്ങിയതു മുതൽ ട്രെൻഡിങ്ങിൽ നിന്നും മാറാതെ യൂട്യൂബിൽ തരംഗം തീർത്ത പാട്ടിനൊപ്പം പ്രമുഖരുൾപ്പെടയുള്ളവർ ചുവടുവച്ചതിന്റെ വിഡിയോയും ശ്രദ്ധേയമായിരുന്നു. താരങ്ങളുടെ ‘പരം സുന്ദരി ഡാൻസ് ചലഞ്ച്’ സമൂഹമാധ്യമലോകം ചർച്ചയാക്കുകയും ചെയ്തു. 

 

കൃതി സനോൺ, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉഠേക്കർ സംവിധാനം ചെയ്ത ചിത്രമായ ‘മിമി’യിലേതാണ് ‘പരം സുന്ദരി’. പാട്ടിൽ അതിസുന്ദരിയായി തിളങ്ങിയ കൃതി ആരാധകപ്രശംസ നേടിയിരുന്നു. ‘മിമി’ക്കു വേണ്ടി കൃതി സനോൺ 15 കിലോ ഭാരം കുറച്ചതും വാർത്തയായിരുന്നു. ‘പരം സുന്ദരി’ വൻ വിജയമായതിന്റെ സന്തോഷം ശ്രേയ ഘോഷാലും കൃതി സനോണും പ്രകടിപ്പിച്ചു‌. സമൂഹമാധ്യമങ്ങളിലൂെടയാണ് ഇരുതാരങ്ങളും പ്രേക്ഷകരോടു നന്ദി പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com