ADVERTISEMENT

‘കിസി കി ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലെ ‘യെന്റമ്മ’ എന്ന ഗാനത്തെച്ചൊല്ലി വിമർശനങ്ങൾ ശക്തമാകുന്നതിനിടെ പാട്ടിന്റെ വിജയത്തിലുള്ള സന്തോഷം പങ്കുവച്ച് നടി പൂജ ഹെഗ്ഡെ. സൽമാനൊപ്പം പൂജയും ചുവടുവച്ച ഗാനമാണിത്. പാട്ട് ഹിറ്റാകുമെന്നു തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും വരാനിരിക്കുന്ന വിവാഹസൽക്കാരങ്ങളിലും മറ്റു വിരുന്നുകളിലും ആളുകൾ ഈ പാട്ടിനൊപ്പമായിരിക്കും നൃത്തം ചെയ്ത് ആഘോഷിക്കുകയെന്നും നടി പറയുന്നു.

 

‘സല്‍മാന്‍ ഖാന്‍, രാം ചരണ്‍, വെങ്കിടേഷ് ദഗുബതി സര്‍ എന്നിവര്‍ക്കൊപ്പമുള്ള ‘യെന്റമ്മ’യുടെ ഷൂട്ടിങ് വളരെ മികച്ചതായിരുന്നു. ഈ പാട്ട് കേട്ട നിമിഷം തന്നെ അത് ജനങ്ങള്‍ക്കിടയില്‍ ഹിറ്റാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ലുങ്കിയിലുള്ള നൃത്തമാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ഇനി വരാനിരിക്കുന്ന വിവാഹങ്ങളിലും മറ്റു വിരുന്നുകളിലും ഈ ഗാനത്തിനൊപ്പമായിരിക്കും ആളുകൾ ചുവടുവയ്ക്കുക’, പൂജ ഹെഗ്ഡെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

 

അതേസമയം, പാട്ടിലൂടെ സാംസ്കാരിക വസ്ത്രമായ മുണ്ടിനെ അപമാനിച്ചുവെന്നു ചൂണ്ടിക്കാട്ടി നിരവധി പേർ ‘യെന്റമ്മ’ പാട്ടിനെതിരെ രംഗത്തെത്തി. മുണ്ടിനെ അശ്ലീലച്ചുവയുള്ള ചുവടുകളോടെ അവതരിപ്പിച്ചതായി ബിജെപി നേതാവും വിരമിച്ച ദേശീയ ദേശീയ ക്രിക്കറ്റ് താരവുമായ ലക്ഷ്മൺ ശിവരാമകൃഷ്ണന്‍ ആരോപിച്ചു. ‘യെന്റമ്മ’ എന്ന ഗാനം ദക്ഷിണേന്ത്യൻ സംസ്കാരത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളമുണ്ടിനെ പാട്ടിൽ ലുങ്കിയായാണു ചിത്രീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഗാനരംഗത്തിലുള്ള ദക്ഷിണേന്ത്യൻ താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബാട്ടിക്കും രാം ചരണും എതിരെയും വിമർശനം രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com