ADVERTISEMENT

സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന് അഭ്യൂഹം. ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. തങ്ങൾ പ്രണയത്തിലാണെന്നുള്ള ഇരുവരുെടയും പോസ്റ്റും അപ്രത്യക്ഷമായിരിക്കുകയാണ്. ഇതോടെ അമൃതയും ഗോപി സുന്ദറും പ്രണയജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി. 

 

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും കുറിച്ചുകൊണ്ടാണ് ഗോപി സുന്ദറുമായുള്ള പ്രണയം അമൃത പരസ്യമാക്കിയത്. രണ്ടു മാസം മുൻപ് ഇരുവരും ഒന്നാം പ്രണയവാർഷികം ആഘോഷിക്കുകയും ചെയ്തു. 

 

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അമൃതയും ഗോപി സുന്ദറും വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. വേർപിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുമ്പോഴും ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്താത്തതിനാൽ ആരാധകരും ആശയക്കുഴപ്പത്തിലാണ്. ചർച്ചകളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT