ADVERTISEMENT

മനോഹരമായ ക്രിസ്മസ് സ്പെഷൽ താരാട്ട് പാട്ടുമായി ഗായിക കെഎസ് ചിത്ര. "ഇമ്മാനുവേൽ പൊൻ പൈതലെ നിൻ ജനനം ഈ പുൽക്കൂട്ടിലോ" എന്ന് തുടങ്ങുന്ന സുമോദ്‌ ചെറിയാന്റെ വരികളിൽ സൽജിൻ കളപ്പുര നൽകിയ സംഗീതത്തിലാണ് കെഎസ് ചിത്രയുടെ മനോഹര ആലാപനം. വിഡിയോയിൽ ദൈവ പിറവിയുെട കഥ പറയുന്ന ദൃശ്യങ്ങളും മനോഹരമാണ്.

മനോഹരമായ താരാട്ട്‌ പാട്ട്‌ നമ്മളെ കൂട്ടികൊണ്ട്‌ പോകുന്നത്‌ ബേത്‌ലഹേമിലെ തണുത്തുറഞ്ഞ കാലിത്തൊഴുത്തിലേക്കാണ്. മാലോക പാപം നീക്കീടുവാനായ്‌ ലോകരക്ഷകൻ നമ്മുക്കായ്‌ പിറന്നത്‌ വെറുമൊരു ഗോശാലയിലോ എന്ന ചിന്ത ഹൃദയ വേദനയോട്‌ നാം ഏവരും ഓർക്കും. അറിയാതെ മനം പിടയും. ജാക്സൺ അരൂജയാണ് പശ്ചാത്തല സംഗീതം.

English Summary: Emmanuvel Ponpaithale l K S Chithra l Sumod Cheriyan l Salgin Kalappura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com