കിയ സെൽറ്റോസ് വിപണിയിൽ
Mail This Article
മുംബൈ∙ കിയ മോട്ടോഴ്സിന്റെ എസ്‌യുവി സെൽറ്റോസ് വിപണിയിലെത്തി.രണ്ട് പെട്രോൾ എൻജിനുകളും ഒരു ഡീസൽ എൻജിനുമാണ് സെൽറ്റോസിനുള്ളത്. ബിഎസ് 6 – നിർഗമനച്ചട്ടങ്ങൾ പാലിക്കുന്നവയാണെല്ലാം. മാനുവൽ ഗിയർ, ഓട്ടമാറ്റിക് ഗിയർ ഓപ്ഷനുണ്ട്.
വില: 1.5 ലീറ്റർ പെട്രോൾ ( കരുത്ത് 115 എച്ച്പി) മോഡൽ – 9.69 ലക്ഷം രൂപ മുതൽ 13.79 ലക്ഷം വരെ (5 വേരിയന്റുകൾ), 1.5 ലീറ്റർ ഡീസൽ( കരുത്ത് 115 എച്ച്പി) – 9.99 ലക്ഷം മുതൽ 15.99 ലക്ഷം വരെ (7 വേരിയന്റുകൾ), 1.4 ലീറ്റർ ടർബോ പെട്രോൾ( കരുത്ത് 140എച്ച്പി)– 13.49 ലക്ഷം മുതൽ 15.99 ലക്ഷം വരെ (4 വേരിയന്റുകൾ).
ഒരു മാസത്തിനിടെ 32035 ബുക്കിങ് ലഭിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുരിലെ പ്ലാന്റിന് വർഷം 3 ലക്ഷം വാഹനം നിർമിക്കാൻ ശേഷിയുണ്ട്.160 നഗരങ്ങളിലായി 265 വിൽപന കേന്ദ്രങ്ങളുണ്ട്. കൊറിയൻ കമ്പനിയായ കിയ ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ കാർ നിർമാതാക്കളാണ്.
ഒട്ടേറെ സ്മാർട് ഫീച്ചറുകളുള്ള സെൽറ്റോസ്, ഇടത്തരം എസ്‌യുവികളുടെ നിരയിലേക്കാണെത്തുന്നത്. ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റർ, ക്യാപ്ചർ, നിസാൻ കിക്സ് തുടങ്ങിയവ ഈ വിഭാഗത്തിലാണ്.