ADVERTISEMENT

തൃശൂർ∙ കോവിഡിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അണിചേരുന്നതിന്റെ ഭാഗമായി കല്യാണ്‍ സില്‍ക്സ് മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. ഈ മഹാമാരിയുടെ ആരംഭം മുതല്‍ തന്നെ സഹായഹസ്തവുമായി കല്യാണ്‍ സില്‍ക്സ് മുന്‍പന്തിയിലുണ്ടായിരുന്നു. വിവിധ സന്നദ്ധസംഘടനകളുമായ് കൈകോര്‍ത്താണ് കല്യാണ്‍ സില്‍ക്സ് സഹായമെത്തിക്കുവാന്‍ പ്രവര്‍ത്തിച്ചിരുന്നത്.

‘ഈ മഹാമാരിയെ നേരിടുവാന്‍ സാമൂഹികമായി അകലം പാലിക്കണമെങ്കിലും മനസ്സുകൊണ്ട് ഒരുമിക്കേണ്ട സമയമാണിത്. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നതു ഞങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നു. വരും ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങളുമായി കേരളത്തോടൊപ്പം ഞങ്ങളുണ്ടാകും’ – കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന്‍ പറഞ്ഞു.

ഇതാദ്യമായല്ല കല്യാണ്‍ സില്‍ക്സ് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റു സംഘടനകളുടെയും ദുരിതാശ്വസപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. 2018-ല്‍ മഹാപ്രളയം കേരളത്തെ ഉലച്ചപ്പോള്‍ നാല് കോടി രൂപയോളം സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കല്യാണ്‍ സില്‍ക്സ് സംഭാവന ചെയ്തു. ഇതിനു പുറമെ, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കല്യാണ്‍ സില്‍ക്സിന്റെ നിരവധി ജീവനക്കാരുടെ വീടുകളുടെ പുനര്‍നിർമാണത്തിനായി കല്യാണ്‍ സില്‍ക്സ് മുന്‍കൈ എടുത്തിരുന്നു.

 English Summary: Kalyan Silks Donates one Crore Rupess to CM Covid Relief Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com