പ്രതിസന്ധിയിലും മലബാർ സിമന്റ്സിനു നേട്ടം
Mail This Article
പാലക്കാട് ∙ ലോക്ഡൗൺ ഇളവിന്റെ ആദ്യദിനം മുതൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച, പൊതുമേഖലാസ്ഥാപനമായ മലബാർ സിമന്റ്സിൽ ഉൽപാദനം മാസം 50,000 ടൺ കടന്നു. വിൽപനയിൽ കുറവു വന്നതോടെ മറ്റു പല കമ്പനികളും വിലയിൽ ഇളവു നൽകിയിട്ടും മലബാറിന് ആവശ്യക്കാർ കൂടുതലാണ്. മേയ്, ജൂൺ മാസങ്ങളിൽ അര ലക്ഷം ടൺ സിമന്റാണു മലബാർ വിറ്റത്. ഈ മാസം അതിൽ കൂടാനാണു സാധ്യത. ചേർത്തല യൂണിറ്റിൽ 10,000 ടൺ വരെയാണ് ഉൽപാദനം.
സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളിൽ ക്ലിങ്കർ, കൽക്കരി, ചുണ്ണാമ്പുകല്ല് എന്നിവ തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്. സിമന്റ് വിതരണം പൂർണമായി റോഡ് വഴിയാക്കിയതു വിൽപനയുടെ വേഗം വർധിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. നേരത്തെ 60% ചരക്കു ട്രെയിനിലാണു വിൽപന കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. ക്ലാസിക് ബ്രാൻഡ് സിമന്റാണു വിപണിയിലുള്ളത്. വില ചാക്കിന് 385– 390 രൂപ.