ADVERTISEMENT

ന്യൂഡൽഹി ∙ വായ്പ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക്(എംഎസ്എംഇ) വ്യക്തിഗത വായ്പ നൽകാനുള്ള 20,000 കോടി രൂപയുടെ കേന്ദ്ര സർക്കാർ പദ്ധതി പ്രാബല്യത്തിലായി. 

∙2018 മാർച്ച് 31വരെ സ്റ്റാൻഡേർഡ് അക്കൗണ്ട്, 2018–19, 2019–20 വർഷങ്ങളിൽ സ്റ്റാൻഡേർഡ് അക്കൗണ്ട് അല്ലെങ്കിൽ കിട്ടാക്കട ഗണം എന്നിവയിൽ വായ്പയുള്ള സ്ഥാപനങ്ങളുടെ സംരംഭകർക്ക് അർഹത. റിസർവ് ബാങ്കിന്റെ വായ്പ പുനഃക്രമീകരണ വ്യവസ്ഥകൾ ബാധകമെങ്കിൽ, കഴിഞ്ഞ ഏപ്രിൽ 30വരെ കിട്ടാക്കടമായവ പരിഗണിക്കും. വായ്പ ലഭിച്ചാൽ സ്ഥിതി മെച്ചപ്പെടുമെന്ന് ബാങ്ക് വിലയിരുത്തണം.

∙തട്ടിപ്പു നടന്നിട്ടുള്ള അക്കൗണ്ടുകളുള്ളതും ബോധപൂർവം വായ്പ തിരിച്ചടയ്ക്കാത്തതുമായ എംഎസ്എംഇകൾക്ക് അർഹതയില്ല. ∙പലിശ നിരക്ക് ബാങ്കുകൾക്കു തീരുമാനിക്കാം.

∙വായ്പയെടുക്കുമ്പോൾ മുതൽ അല്ലെങ്കിൽ 2021 മാർച്ച് 31 – ഏതാണോ ആദ്യ തീയതി, അതു മുതൽ 10 വർഷത്തേക്കാണ് വായ്പ. ആദ്യ 7 വർഷം പ്രതിമാസ പലിശ മാത്രം. അതായത്‌, അടിസ്ഥാന തുകയ്ക്ക് 7 വർഷം മൊറട്ടോറിയം. ഈ തുക  അടുത്ത 3 വർഷത്തിനകം അടയ്ക്കണം. കാലാവധിക്കുമുൻപുതന്നെ പിഴയില്ലാതെ വായ്പ തിരിച്ചടയ്ക്കാം. 

∙സംരംഭകൻ മുടക്കിയിട്ടുള്ള തുകയുടെയും വായ്പയുടെയും 15% വരെ ലഭിക്കും. ഉദാ: സംരംഭകൻ ഓഹരിയായും വായ്പയായും മുടക്കിയിട്ടുള്ളത് 1 കോടിയെങ്കിൽ, 15 ലക്ഷം വായ്പ. എന്നാൽ, പരമാവധി വായ്പ 75 ലക്ഷം രൂപയെന്നു നിജപ്പെടുത്തിയിട്ടുണ്ട്. 

∙10% തുക സംരംഭകൻ ജാമ്യമായി ആയി നൽകണം. 

∙പല ബാങ്കുകളിൽനിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ, ഒരു ബാങ്ക് മാത്രമാവും പുതിയ വായ്പ നൽകുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com