ADVERTISEMENT

ന്യൂഡൽഹി ∙ തെരുവോര ഭക്ഷണശാലകളുടെ  പ്രവർത്തന മാനദണ്ഡങ്ങൾ കർശനമാക്കി  ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ഭേദഗതി ചെയ്യും.  ഭക്ഷണശാലകൾ, ഭക്ഷ്യസംസ്കരണ, കയറ്റുമതി  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാർഷിക വൈദ്യപരിശോധന ഉൾപ്പെടെ നിർദ്ദേശിക്കുന്ന കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റിയുടേതാണ് (എഫ്എസ്എസ്എഐ) നടപടി.

തെരുവോര ഭക്ഷണശാലകൾ പരിസ്ഥിതിക്കു ദോഷമുണ്ടാക്കരുതെന്നും വൃത്തിയുള്ള സാഹചര്യത്തിലാണു പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും പുതിയ ഭേദഗതിയിൽ പറയുന്നു. തെരുവോര ഭക്ഷണശാലകളിൽ ഭക്ഷണം പലതവണ ചൂടാക്കുന്നത് ഒഴിവാക്കണം, സാധാരണ താപനിലയിൽ സൂക്ഷിക്കുന്ന ഭക്ഷണം 4 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം, ഉപയോഗിക്കാത്തവ നശിപ്പിച്ചു കളയണം, ഓരോ വിഭവവും വിളമ്പാൻ പ്രത്യേകം സ്പൂൺ ഉപയോഗിക്കണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ആഭരണങ്ങൾ, വാച്ച് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ ചട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പച്ചക്കറി–പഴം, മത്സ്യ–മാംസ വിൽപന കേന്ദ്രങ്ങൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനചട്ടങ്ങൾ കൂടുതൽ കർശനമാകുമെന്ന സൂചനയാണു കരടു നിർദേശങ്ങൾ നൽകുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഓൺലൈൻ വിൽപനയ്ക്കും നിയമം കർശനമാക്കാനുള്ള നീക്കത്തിലാണു ഭക്ഷ്യസുരക്ഷാ അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com