ടൂറിസം: കേരളം മാതൃകയാക്കാൻ മധ്യപ്രദേശ്
Mail This Article
×
തിരുവനന്തപുരം∙ കേരളത്തിൽ നടപ്പാക്കി വിജയിച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതി പകർത്താൻ മധ്യപ്രദേശ് ധാരണാപത്രം ഒപ്പിട്ടു. കേരളത്തിന്റെ മാതൃകയിൽ 16 പദ്ധതികളാണു മധ്യപ്രദേശിൽ നടപ്പാക്കുക. ധാരണാപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂറിനു കൈമാറി. മധ്യപ്രദേശ് ടൂറിസം ബോർഡ് ഡയറക്ടർ മനോജ് കുമാർ സിങ്, ഉത്തരവാദിത്ത ടൂറിസം മിഷൻ കേരള കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ എന്നിവരാണ് പദ്ധതിയുടെ നോഡൽ ഓഫിസർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.