ADVERTISEMENT

ബെംഗളൂരു ∙ സ്വതന്ത്രമായി ഉപഗ്രഹങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാനും പിഎസ്എൽവി റോക്കറ്റ് നിർമിക്കാനും പദ്ധതിയിടുന്നതായി, ബഹിരാകാശ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) അറിയിച്ചു.ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ(ഇസ്‌റോ) നിന്നു 2 വാർത്താവിനിമയ ഉപഗ്രഹങ്ങൾ ഏറ്റെടുക്കാനുള്ള ചർച്ച പുരോഗമിക്കുന്നു. ഇതിനു പുറമെ, റോക്കറ്റുകൾ നിർമിച്ചു കൈമാറുന്നതിനുള്ള 4 കരാറുകളും കൈവശമുണ്ട്. രാജ്യത്തെ 2 ടെലികോം, ഡിടിഎച്ച് കമ്പനികളുമായുള്ള കരാറിനെ തുടർന്നാണ് വാർത്താവിനിമയ ഉപഗ്രഹമേഖലയിലെ മുഖ്യസേവനദാതാവാകാനുള്ള എൻഎസ്ഐഎൽ നീക്കമെന്ന് ചെയർമാനും എംഡിയുമായ ജി.നാരായണൻ പറഞ്ഞു.

പിഎസ്എൽവി റോക്കറ്റ് നിർമാണ പങ്കാളിത്തത്തിന് 5 തദ്ദേശ കമ്പനികളുമായി കരാർ നടപടികൾ പുരോഗമിക്കുന്നു. ഉപഗ്രഹങ്ങൾ ഏറ്റെടുക്കുന്നതിനും വിക്ഷേപണ വാഹനങ്ങൾ നിർമിക്കുന്നതിനുമായി 5 വർഷത്തിനകം 10000 കോടി രൂപ നിക്ഷേപിക്കാനാണ് എൻഎസ്ഐഎൽ ലക്ഷ്യമിടുന്നതെന്ന് സാങ്കേതിക, നയതന്ത്ര വിഭാഗം ഡ.യറക്ടർ ഡി.രാധാകൃഷ്ണൻ പറഞ്ഞു. 300 പേർക്കു ജോലി ലഭിക്കും. 2019 മാർച്ച് 6നാണ് എൻഎസ്ഐഎൽ നിലവിൽ വന്നത്. 2 വർഷത്തിനിടെ പിഎസ്എൽവി ദൗത്യവുമായി ബന്ധപ്പെട്ട് വാണിജ്യാടിസ്ഥാനത്തിൽ 45 ഉപഗ്രഹ വിക്ഷേപണങ്ങൾക്കു ചുക്കാൻ പിടിച്ചു. കഴിഞ്ഞ 28നു വിക്ഷേപിച്ച സമ്പൂർണ വാണിജ്യ ദൗത്യമായ ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം ആമസോണിയ-1 ആണ് അവസാനത്തേത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com