ADVERTISEMENT

തിരുവനന്തപുരം∙ സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ കേന്ദ്ര ജിഎസ്ടി കസ്റ്റംസ്,  തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ റെയ്ഡുകളും സ്വർണം പിടിച്ചെടുക്കുന്ന നടപടികളും നിർത്തിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 

കോവിഡ് സാഹചര്യങ്ങളിൽ കച്ചവടമില്ലാതെ നട്ടം തിരിയുന്ന വ്യാപാരികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാണിത്. കൃത്യമായി കണക്കുകൾ ഹാജരാക്കിയാൽ പോലും സ്വർണം കണ്ടു കെട്ടുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് അംഗീകരിക്കാനാവില്ല. നോട്ടിസ് നൽകി വിളിപ്പിച്ചു വ്യാപാരികൾക്കു പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായി വൻപിഴ ചുമത്തുന്നതും അംഗീകരിക്കാൻ കഴിയില്ല.

 

പുതിയ ആഭരണങ്ങൾക്ക് പകരമായി ഉപഭോക്താക്കൾ നൽകുന്ന പഴയ സ്വർണം ശുദ്ധമാക്കി വ്യാപാരികൾ നിർമാതാക്കൾക്കു നൽകുന്നതിനു കൊണ്ടു പോകുമ്പോൾ പിടിച്ചെടുക്കുന്നു. വിദേശത്തു നിന്നും കൊണ്ടു വരുന്ന സ്വർണം വിട്ടയയ്ക്കുകയും പഴയ സ്വർണം ഉരുക്കി നൽകുന്നതു പിടിച്ചെടുക്കുകയും ചെയ്യുന്ന നടപടി യുക്തിരഹിതമാണ്.

റെയ്ഡും അനാവശ്യ പരിശോധനകളും സ്വർണം കണ്ടു കെട്ടലും തുടർന്നാൽ സ്വർണക്കടകൾ അടച്ചിടുന്നതുൾപ്പെടെയുള്ള  സമരപരിപാടികൾ ആരംഭിക്കുമെന്നു പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com