ADVERTISEMENT
സിംഗപ്പൂർ∙ ഇന്ത്യയിൽ കാറ്റിൽനിന്നുള്ള വൈദ്യുതി വാങ്ങുന്നതിന് പ്രാദേശിക കാറ്റാടി കമ്പനിയുമായി ഫെയ്സ്ബുക് കരാർ ഒപ്പിട്ടു. ദക്ഷിണേഷ്യയിൽ ഫെയ്സ്ബുക് പുനരുപയോഗക്ഷമമായ ഊർജം വാങ്ങുന്നതിന് കരാറിൽ ഏർപ്പെടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. കർണാടകയിലാണ് 32 മെഗാവാട്ട് കാറ്റാടി യന്ത്ര പദ്ധതി. മുംബൈ ആസ്ഥാനമായ ക്ലീൻമാക്സുമായി ചേർന്നാണ് ഫെയ്സ്ബുക് പദ്ധതി. സിംഗപ്പൂരിലും സമാന പദ്ധതിക്ക് ഫെയ്സ്ബുക് കരാറിലെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ അടുത്ത വർഷം ആരംഭിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ഡേറ്റാ സെന്ററിലേക്കുള്ള വൈദ്യുതി ഈ പ്ലാന്റുകളിൽ നിന്നായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com