കെ. മാധവൻ ഡിസ്നി, സ്റ്റാർ ഇന്ത്യ പ്രസിഡന്റ്
Mail This Article
×
കൊച്ചി∙ കെ. മാധവനെ വാൾട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡിസ്നി, സ്റ്റാർ, ഹോട്സ്റ്റാർ ബിസിനസുകൾ, ചാനലുകൾ എന്നിവയുടെ ചുമതല കെ. മാധവനായിരിക്കും. നിലവിൽ സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരാണ്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ (ഐബിഎഫ്) പ്രസിഡന്റ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് നാഷനൽ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.