മാർച്ചിൽ കയറ്റുമതി 60.29% കുതിച്ചു
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ കയറ്റുമതി മാർച്ചിൽ 60.29% കുതിച്ച് 3445 കോടി ഡോളറിലെത്തി. അതേസമയം, 2020–21 സാമ്പത്തിക വർഷം കയറ്റുമതി 7.26% ഇടിഞ്ഞ് 29,063 കോടി ഡോളർ ആയി. ഇറക്കുമതി മാർച്ചിൽ 53.74% വർധിച്ച് 4838 കോടി ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 18% ഇടിഞ്ഞ് 38,918 കോടി ഡോളറായി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരമായ വ്യാപാര കമ്മി മാർച്ചിൽ 1393 കോടി ഡോളറാണ്. മുൻവർഷം ഇത് 998 കോടി ഡോളറായിരുന്നു. 2020–21 സാമ്പത്തിക വർഷം വ്യാപാരകമ്മിയിൽ കുറവുണ്ടായി; 9856 കോടി ഡോളർ. മുൻവർഷം ഇത് 16,135 കോടി ഡോളറായിരുന്നു.
മൊത്തവിലയിൽ വർധന
ന്യൂഡൽഹി∙ കഴിഞ്ഞ മാസം മൊത്തവില സൂചിക 2020 മാർച്ചിലേതിനെക്കാൾ 7.39% ഉയർന്നു. എട്ടു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ഫെബ്രുവരിയിൽ 4.17% ആയിരുന്നു. മൂന്നു മാസമായി മൊത്തവില സൂചിക കൂടുകയാണ്. 2012 ഒക്ടോബറിലാണ് ഇതിനുമുൻപ് ഇത്രയും ഉയർന്ന നില രേഖപ്പെടുത്തിയത്; 7.4%.