പൊന്നോണം പോക്കറ്റിലാക്കാം: 101 പവനും 75 ലക്ഷം രൂപയും സമ്മാനവുമായി മൈജി
Mail This Article
ഇളവുകളും സമ്മാനങ്ങളുമായി മൈജി ‘പൊന്നോണം പോക്കറ്റിലാക്കാം’ പദ്ധതി ആരംഭിച്ചു. 101 പവന്‍ സ്വര്‍ണനാണയങ്ങളും 75 ലക്ഷം രൂപയുടെ സമ്മാനങ്ങളും നേടാനുള്ള അവസരം ഉപഭോക്താക്കൾക്കുണ്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഉപഭോക്താക്കൾക്ക് ബജറ്റിനിണങ്ങുന്ന തരത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള സ്കീമുകൾ കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളിൽ ലഭ്യമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. അതിവിപുലമായ കളക്‌ഷനും ഓഫറുകളുമാണ് മൈജി ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുള്ളത്.
മൈജി ‘എന്തും എന്തിനോടും’ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ, പഴയതോ കേടായതോ ആയ ഉൽപന്നങ്ങള്‍ മാറ്റിവാങ്ങാം. നിരവധി ഫിനാന്‍സ് സ്‌കീമുകളും ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ ഇഎംഐ സൗകര്യം വഴി അതിവേഗം ലോണ്‍, 100% വരെ ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഗാഡ്ജറ്റുകള്‍ക്ക് കമ്പനി വാറന്റിക്കു പുറമേ ഒരു വര്‍ഷത്തെ എക്‌സ്റ്റന്റഡ് വാറന്റിയും വിവിധ പ്രൊട്ടക്‌ഷന്‍ പ്ലാനുകളുമുണ്ട്.
www.myg.in എന്ന വെബ്‌സൈറ്റില്‍നിന്നും ഓൺലൈനായി ഉൽപന്നങ്ങൾ വാങ്ങാം. പണമടച്ചാൽ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ ഉല്പന്നങ്ങള്‍ അതിവേഗം വീട്ടിലെത്തും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് മൈജി ഷോറൂമുകള്‍ പ്രവർത്തിക്കുന്നതെന്നും അധികൃതർ അറിയിച്ചു.