ADVERTISEMENT

തിരുവനന്തപുരം ∙ വാഹനക്കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻഒസിക്കു വേണ്ടി അലയേണ്ടതില്ലെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ 'വാഹൻ' വെബ്‌സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബാങ്കിൽ നിന്നു നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും അത് ആർടി ഓഫിസിൽ സമർപ്പിക്കാനും അപ്‌ലോഡ് ചെയ്യുന്നതിന് ഓൺലൈൻ സേവനദാതാക്കളെ സമീപിക്കാനും വാഹന ഉടമകൾ ബുദ്ധിമുട്ടുന്നതായി പരാതി ഉയർന്നിരുന്നു.

വാഹനത്തെ സംബന്ധിച്ച ബാങ്ക് വിവരങ്ങളെല്ലാം ഇനി 'വാഹൻ' സൈറ്റിൽ ലഭ്യമാകും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും ബാങ്ക് വായ്പയുടെ വിവരങ്ങൾ ഈ സൈറ്റിൽ നൽകും. സംസ്ഥാന മോട്ടർ വാഹന വകുപ്പ്, നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്റർ, സംസ്ഥാന ബാങ്കേഴ്‌സ് സമിതി എന്നിവയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നു നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com