ADVERTISEMENT

സാൻ സാൽവദോർ∙ മധ്യ അമേരിക്കയിലെ രാജ്യമായ എൽ സാൽവദോർ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് നിയമപരമായ അംഗീകാരം നൽകി. ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് എൽ സാൽവദോർ. നിലവിലെ കറൻസിയായ യുഎസ് ഡോളറിനൊപ്പം രാജ്യത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ബിറ്റ്കോയിനും ഉപയോഗിക്കാം.

വിദേശത്തു താമസിക്കുന്നവർക്ക് നാട്ടിലേക്ക് ബിറ്റ്കോയിനായി പണം അയയ്ക്കാനും സാധിക്കും. രാജ്യാന്തര തലത്തിൽ പണം അയയ്ക്കുമ്പോഴുള്ള വലിയ കമ്മിഷൻ തുക ഇല്ലാതാകും എന്നത് ബിറ്റ്കോയിനെ ആകർഷകമാക്കുന്നു. എൽ സാൽവദോറിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറിയ പങ്കും വിദേശത്തുള്ള പൗരന്മാർ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ്.

സർക്കാരിന്റെ ഡിജിറ്റൽ കറൻസി വോലറ്റായ ഷിവോയിൽ റജിസ്റ്റർ ചെയ്യുന്ന ഓരോ പൗരനും 30 ഡോളർ വീതം ബിറ്റ്കോയിനിൽ നൽകുമെന്നു പ്രസിഡന്റ് നയിബ് ബുകെലെ അറിയിച്ചിട്ടുണ്ട്. വോലറ്റിൽനിന്ന് ബിറ്റ്കോയിൻ ഡോളറാക്കി മാറ്റി പിൻവലിക്കാൻ സൗകര്യമുള്ള എടിഎമ്മുകളും സ്ഥാപിച്ചു. ഒരു ബിറ്റ്കോയിന്റെ മൂല്യം ഇന്നലെ 51,122.60 ഡോളറാണ് (37.53 ലക്ഷം രൂപ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com