എഎസ്‌സിഐ: സുഭാഷ് കാമത്ത് വീണ്ടും ചെയർമാൻ
Mail This Article
×
മുംബൈ∙ പരസ്യരംഗത്തെ മേൽനോട്ട സമിതിയായ ദി അഡ്വർടൈസിങ് സ്റ്റാന്റേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഎസ്‌സിഐ) ചെയർമാനായി സുഭാഷ് കാമത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബിബിഎച്ച് ആൻഡ് പബ്ലിസിസ് വേൾഡ്‌വൈഡ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ്.
ഓഗസ്റ്റ് വൺ പാർട്നേഴ്സ് ഡയറക്ടർ എൻ.എസ്. രാജൻ ആണ് വൈസ് ചെയർമാൻ. സംഘടനയുടെ വാർഷിക യോഗത്തിലാണ് തിരഞ്ഞെടുപ്പ്. ഡിജിറ്റൽ മേഖലയിലെ പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് സുഭാഷ് കാമത്ത് പറഞ്ഞു. എഎസ്‌സിഐ അംഗങ്ങളായി രഞ്ജനാ കുമാരി, ഇന്ദു സാഹ്നി, രാജേഷ് പട്ടേൽ, രാജ്ഋഷി സിംഗൽ എന്നിവരെ തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.