സൂചികകൾ മൂന്നാം ദിനവും താഴേക്ക്
Mail This Article
×
മുംബൈ∙വിദേശ ഫണ്ടുകളുടെ തുടർച്ചയായ വിറ്റൊഴിക്കലും ആഗോള മാർക്കറ്റിന്റെ ക്ഷീണവും തിരിച്ചടിയായപ്പോൾ ഇന്ത്യൻ ഓഹരിവിപണിക്ക് തളർച്ച. തുടർച്ചയായ മൂന്നാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ട്രേഡിങ് തുടങ്ങിയപ്പോൾ 60,000 പോയിന്റിലേക്ക് തിരികെക്കയറിയ മുംബൈ ഓഹരി സൂചിക സെൻസെക്സിന് ആ നില തുടരാൻ കഴിഞ്ഞില്ല. 677.77 പോയിന്റ് നഷ്ടത്തിൽ (1.33%) 59,306.93ൽ ക്ലോസ് ചെയ്തു.
ദേശീയ ഓഹരി സൂചിക നിഫ്റ്റി 185.60 പോയിന്റ് താഴെ 17,671.65ൽ ക്ലോസ് ചെയ്തു. സെൻസെക്സിൽ ടെക് മഹീന്ദ്ര, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, കോട്ടക് ബാങ്ക്, എൽ ആൻഡ് ടി, റിലയൻസ് ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അൾട്രാ ടെക്, ഡോ. റെഡ്ഡീസ്, മാരുതി, ടാറ്റ സ്റ്റീൽ, ടൈറ്റൻ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.