ADVERTISEMENT

ഇന്ത്യൻ കമ്പനി നിയമം ലളിതമായ ഭാഷയിലാണ് ഷെയർ അഥവാ ഓഹരി എന്ന വാക്കിനെ നിർവചിക്കുന്നത്. 'ഷെയർ മീൻസ് എ ഷെയർ ഇൻ ദി ഷെയർ ക്യാപിറ്റൽ ഓഫ് എ കമ്പനി ഇൻക്ലൂഡിംഗ് സ്‌റ്റോക്ക്' എന്നതാണ് ആ നിർവചനം. ഒരു വ്യക്തി ഒരു കമ്പനിയുടെ ഓഹരികൾ കൈവശമാക്കുമ്പോൾ ആ വ്യക്തി പ്രസ്തുത കമ്പനിയുടെ ഷെയർ ഹോൾഡർ അഥവാ ഓഹരി ഉടമ ആയി മാറുന്നു. ഇത്തരത്തിൽ അനേകം ഓഹരി ഉടമകൾ മുടക്കുന്ന മൂലധനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന കമ്പനി മികച്ച നിലയിലേക്ക് ഉയരുമ്പോൾ അതിന്റെ വളർച്ചയ്ക്ക് ആനുപാതികമായി ഓഹരി വിലയിലും കുതിപ്പുണ്ടാകുന്നു. സ്വാഭാവികമായി, തുടർന്നും ആ കമ്പനിയുടെ ഓഹരിയിൽ നിക്ഷേപകർക്ക് താൽപര്യം കൂടുന്നു. മറിച്ച് കമ്പനിയുടെ പ്രവർത്തനം ആശാവഹമല്ലാതെ താഴോട്ടുവരുന്ന സ്ഥിതിയെങ്കിൽ അതും ഓഹരി വിലയിൽ പ്രതിഫലിക്കുന്നു. 

ഘടനാപരമായി ഓഹരി വിപണി രണ്ട് തലങ്ങളിലായാണ് പ്രവർത്തിച്ചുവരുന്നത്. കമ്പനി രൂപീകരണ സമയത്ത് പുറത്തിറക്കുന്ന പുത്തൻ ഓഹരികൾ കൈകാര്യം ചെയ്യപ്പെടുന്ന പ്രാഥമിക വിപണി അഥവാ പ്രൈമറി മാർക്കറ്റ്, മൂലധന സമാഹരണം നടന്നതിന് ശേഷം പ്രവർത്തനം ആരംഭിക്കുന്ന കമ്പനികളുടെ ഓഹരികൾ വാങ്ങുവാനും വിൽക്കുവാനും സഹായിക്കുന്ന ദ്വിതീയ വിപണി അഥവാ സെക്കൻഡറി മാർക്കറ്റ് എന്നിവയാണ് അവ. രണ്ടു തരം വിപണികളും പ്രവർത്തിച്ചുവരുന്ന രീതിയും അതിലേക്കുള്ള പ്രവേശനവുമൊക്കെ അടുത്ത ആഴ്ചകളിൽ. 

മുൻവിധി വേണം

∙ഒരു നിക്ഷേപം എന്ന നിലയിൽ ഏതൊരു വ്യക്തിയും ഓഹരിയെ സമീപിക്കേണ്ടത് ഈ മുൻവിധികളോടെ ആയിരിക്കണം:

∙വലിയ തോതിലുള്ള ആദായം ലഭിക്കാൻ സാധ്യത ഉണ്ടെങ്കിലും വെല്ലുവിളികൾ ഏറിയ നിക്ഷേപ മാർഗമാണ് ഓഹരികൾ.

∙വളരെയേറെ ക്ഷമയോടെ സമീപിക്കേണ്ട നിക്ഷേപ മാർഗമാണിത്. ദീർഘകാലത്തേക്ക് ഓഹരിയിൽ നടത്തുന്ന നിക്ഷേപം മറ്റേതു നിക്ഷേപ മാർഗത്തേക്കാളും ഉയർന്ന തോതിൽ റിട്ടേൺ നൽകിയിട്ടുണ്ട് എന്ന വസ്തുത തെളിയിക്കപ്പെട്ടതാണ്. 

∙എല്ലാ ഓഹരികളും തന്നെ ലാഭം നേടിത്തരുന്നവയാണ് എന്ന് കരുതരുത്. നിക്ഷേപത്തിനു മുന്നോടിയായി, തിരഞ്ഞെടുക്കുന്ന കമ്പനികളുടെ പ്രവർത്തനം സ്വയം വിശകലനം നടത്തിയോ വിദഗ്ധരുടെ സഹായത്തോടു കൂടിയോ പഠിക്കേണ്ടത് അത്യാവശ്യമാണ്. 

കെ.സി.ജീവൻ കുമാർ-  ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ, കമ്പനികളിലും ബാങ്കുകളിലുമുള്ള സ്ഥിരനിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് സേവിങ്സ് സ്‌കീമുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിങ്ങനെ നീണ്ടു പോകുന്നു നിക്ഷേപങ്ങളുടെ നിര. ഇവയിൽ ഉയർന്ന റിസ്‌കും ഉയർന്ന റിട്ടേണും ഉയർന്ന ലിക്വിഡിറ്റിയും (പണമാക്കിമാറ്റാനുള്ള എളുപ്പം) പ്രദർശിപ്പിച്ചുവരുന്ന ഒരു നിക്ഷേപ മാർഗമാണ് ഓഹരികൾ. വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ പലപ്പോഴും വലിയ വാർത്തയാകാറുണ്ടെങ്കിലും ഓഹരികളെപ്പറ്റിയുള്ള കൂടുതൽ അറിവും വിവരങ്ങളും അവയിൽ നിക്ഷേപിച്ചുവരുന്നവരിലും വിപണിയുമായി ബന്ധപ്പെട്ടവരിലും മാത്രമായി ഒതുങ്ങി നിൽക്കുന്നു. മഹാഭൂരിപക്ഷത്തിനും ഓഹരിവിപണിയെക്കുറിച്ചുള്ള ഗ്രാഹ്യം തുലോം കുറവാണ്. എന്നാൽ, ഓഹരിവിപണിയുടെ തിളക്കം അവരെ ആകർഷിക്കുകയും ചെയ്യുന്നു.  ഓഹരിനിക്ഷേപത്തിലേക്കു കടക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ ഈ ലക്കം മുതൽ ‘ബിസിനസ് മനോരമ’യിൽ: ഓഹരിപാഠം. തയാറാക്കുന്നത്: ജിയോജിത് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ് മേധാവി 

Content highlights: Share market, capital share, mutual funds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com