ADVERTISEMENT

ന്യൂഡൽഹി∙ ജാപ്പനീസ് കാർ നിർമാതാക്കളായ നിസാന്റെ ഉപ ബ്രാൻഡ് ആയ ഡാറ്റ്സൺ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. റെഡി ഗോ മോഡലിന്റെ വിൽപന സ്റ്റോക്ക് തീരും വരെ തുടരും. ഗോ, ഗോ പ്ലസ് എന്നിവയുടെ ഉൽപാദനം നേരത്തേ നിർത്തിയിരുന്നു. സർവീസ്, പാർട്സ് ലഭ്യത, വാറന്റി എന്നിവ തുടരുമെന്നും കമ്പനി അറിയിച്ചു. 

1986ൽ നിർത്തിപ്പോയ ഡാറ്റ്സൺ ബ്രാൻഡിനെ 2013ലാണ് നിസാൻ ചെറുകാർ വിപണി ലക്ഷ്യമിട്ട് ആഗോളതലത്തിൽ പുനരവതരിപ്പിച്ചത്.  2014ൽ എൻട്രിലെവൽ കാർ ഡാറ്റ്സൺ ഗോ ഇന്ത്യയിൽ എത്തുകയും ചെയ്തു.നിസാന്റെ പുതിയ ബിസിനസ് പദ്ധതിയുടെ ഭാഗമായി 2019 മുതൽ, വിൽപന കുറവുള്ള രാജ്യങ്ങളിൽ ഡാറ്റ്സന്റെ പ്രവർത്തനം നിർത്താൻ തുടങ്ങിയിരുന്നു.

English Summary: Nissan stopped production of Datsun brand in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com