കൂട്ടുവളങ്ങളുടെ വില കൂട്ടരുതെന്ന് നിർദേശം
Mail This Article
×
കൊച്ചി∙ കൂട്ടുവളങ്ങളുടെ വില കൂട്ടുന്നതിനെതിരെ കൃഷി ഡയറക്ടറേറ്റ് കൂട്ടുവളം നിർമാതാക്കളുടെ സംഘടനകൾക്കു താക്കീത് നൽകി. നിർമാണത്തിന് ഉപയോഗിക്കുന്ന വളങ്ങൾ സബ്സിഡിയിൽ കിട്ടുന്നതിനാൽ വകുപ്പിന്റെ അനുമതിയില്ലാതെ വില കൂട്ടാൻ അനുവദിക്കില്ലെന്നാണ് അറിയിപ്പ്.
എൻപികെ കൂട്ടുവളങ്ങളിൽ ഏറെ ഡിമാൻഡ് ഉള്ള 18: (9): 18 ന്റെ വില കൂട്ടി വിൽക്കുന്നതായി ചില സംഘങ്ങൾ കൃഷി വകുപ്പിനു പരാതി നൽകിയിരുന്നു. 50 കിലോഗ്രാം ബാഗിന് 1200 രൂപയാണ് അംഗീകൃത വില. ചില കമ്പനികൾ 1275 രൂപ വരെ ഈടാക്കുന്നുവെന്നാണു പരാതി.
Content Highlights: Compost price
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.