സ്വകാര്യ വ്യവസായ പാർക്കുകളിലെ സംരംഭങ്ങൾക്കും വായ്പ
Mail This Article
തിരുവനന്തപുരം∙ സ്വകാര്യ വ്യവസായ പാർക്കുകളിൽ യൂണിറ്റുകൾ സ്ഥാപിക്കുന്ന സംരംഭകർക്കും ഇനി പാട്ടക്കരാറുകളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം നൽകുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം. കെഎസ്ഐഡിസിയുടെയോ കിൻഫ്രയുടെയോ പാർക്കുകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കാണ് ഇതുവരെ സഹായം നൽകിയിരുന്നത്. ഭൂമിയുള്ളവർക്കു സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനുള്ള അനുമതി നൽകാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണു തീരുമാനം.
∙ ഏകജാലക ഓൺലൈൻ ക്ലിയറൻസ് സംവിധാനമായ കെ-സ്വിഫ്റ്റിൽ (സിംഗിൾ വിൻഡോ ഇന്റർഫെയ്സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസസ്) ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റിയുടെയും ഡ്രഗ്സ് കൺട്രോൾ, ആരോഗ്യം എന്നീ വകുപ്പുകളുടെയും അനുമതികളും തദ്ദേശ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കൂടുതൽ സേവനങ്ങളും സംയോജിപ്പിക്കും. ഇതിനായി കെ-സ്വിഫ്റ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കും. അനുമതികൾക്ക് kswift.kerala.gov.in എന്ന പോർട്ടലിലും വായ്പയ്ക്ക് ksidc.org എന്ന പോർട്ടലിലുമാണ് അപേക്ഷിക്കേണ്ടത്.