450 എക്സ് വൈദ്യുത സ്കൂട്ടർ
Mail This Article
×
ബെംഗളൂരു∙ വൈദ്യുത സ്കൂട്ടർ നിർമാതാക്കളായ ഏയ്ഥർ എനർജി 450എക്സ് സ്കൂട്ടറിന്റെ മൂന്നാം തലമുറ മോഡൽ പുറത്തിറക്കി. മുൻ മോഡലിലുണ്ടായിരുന്നതിനെക്കാൾ വലിയ ബാറ്ററിയും ഉയർന്ന റേഞ്ചുമുള്ളതാണ് പുതിയവ. 2.9 കിലോവാട്ട് അവ്ർ ബാറ്ററി പായ്ക്ക് ആയിരുന്നത് 3.7 കിലോവാട്ട് അവ്ർ ആക്കിയിട്ടുണ്ട്. വീതിയും ഗ്രിപ്പും കൂടിയ ടയറുകളും വലുപ്പം കൂടിയ സൈഡ് മിററുകളും ടയർ പ്രഷർ മോണിറ്ററിങ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരമാവധി റേഞ്ച് 146 കിലോമീറ്റർ. 116 കിലോമീറ്റർ ആയിരുന്നു മുൻ മോഡലിന്. യഥാർഥ സാഹചര്യങ്ങളിൽ 105 കിലോമീറ്റർ കിട്ടുമെന്നും (മുൻ മോഡലിന് 85 കിമീ) കമ്പനി അവകാശപ്പെടുന്നു. ഇക്കോ, സ്മാർട് ഇക്കോ, റൈഡ്, സ്പോർട്ട്, വാർപ് എന്നീ റൈഡ് മോഡുകളുണ്ട്. 1,57,402 രൂപയാണ് പുതിയ 450 എക്സിന്റെ കൊച്ചി ഷോറൂം വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.