ADVERTISEMENT

തിരുവനന്തപുരം∙ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷത്തിന്റെ ഭാഗമായി നാലു ശതമാനം പലിശയ്ക്കു സംരംഭകർക്കു വായ്പ ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കമായി. 13 അപേക്ഷകർക്കു വായ്പ വിതരണം ചെയ്തു മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിച്ചു. സംരംഭകർക്ക് എല്ലാ തലത്തിലും വ്യക്തിഗത സേവനം ഉറപ്പു വരുത്തുമെന്നു മന്ത്രി പറഞ്ഞു.

പുതുതായി ആരംഭിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്പ നൽകുന്നതാണു കേരള സംരംഭക വായ്പാ പദ്ധതി. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണു പലിശയിളവു ലഭിക്കുക. പ്രത്യേക പോർട്ടൽ മുഖേന അപേക്ഷിക്കണം.  അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയ്ക്കു വരെയുള്ള അപേക്ഷകൾ 15 ദിവസത്തിനുള്ളിലും 10 ലക്ഷം രൂപയ്ക്കു വരെയുള്ള അപേക്ഷകൾ ഒരു മാസത്തിനുള്ളിലും പരിഗണിക്കണം. 

സംസ്ഥാനത്തെ വായ്പാ– നിക്ഷേപ അനുപാതം മെച്ചപ്പെടുത്താൻ ബാങ്കുകൾക്ക് ഈ പദ്ധതി സഹായകമാകുമെന്നും തദ്ദേശസ്ഥാപനതലത്തിൽ അടുത്തമാസം വായ്പാമേളകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് നിയമിച്ച ഇന്റേണുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ രൂപകൽപന ചെയ്ത മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com