ADVERTISEMENT
കൊച്ചി∙ ചെക്ക് ഉപയോഗിച്ച് 5 ലക്ഷം രൂപയിൽ കൂടുതൽ പണമിടപാട് നടത്തുന്നവർ, നൽകുന്ന ചെക്കിന്റെ വിവരം ബാങ്കിൽ അറിയിക്കണമെന്ന നിർദേശം കർശനമാക്കി ബാങ്കുകൾ. സെൻട്രലൈസ്ഡ് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) അനുസരിച്ച് വിവരം നൽകിയില്ലെങ്കിൽ ചെക്ക് മടങ്ങും. 5 ലക്ഷത്തിനു മുകളിലുള്ള ചെക്ക് പേയ്മെന്റുകൾക്ക്(കാഷ്, ട്രാൻസ്ഫർ, ക്ലിയറൻസ്) ജനുവരി ഒന്നുമുതൽ പിപിഎസ് സംവിധാനം നിലവിൽ വന്നെങ്കിലും ബാങ്കുകൾ കർശനമാക്കിയിരുന്നില്ല. ഇന്നലെ മുതൽ മിക്കവാറും ബാങ്കുകൾ ഇതു നിർബന്ധമാക്കി. ചെക്ക് നൽകിയ ശേഷം അക്കൗണ്ടുള്ള ബ്രാഞ്ചിൽ നേരിട്ടോ, ഇമെയിൽ, മൊബൈൽ ആപ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവ വഴിയോ സ്ഥിരീകരണം നൽകണം. ചെക്ക് ആർക്കാണോ അയാളുടെ പേര്, ചെക്ക് നമ്പർ, തീയതി, തുക എന്നിവയാണു നൽകേണ്ടത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com