ADVERTISEMENT

തൃശൂർ ∙ ജോയ്ആലുക്കാസ് ഗ്രൂപ്പ് 90 കോടി രൂപയുടെ ഹെലികോപ്റ്റർ സ്വന്തമാക്കി. നേരത്തെ രണ്ടു വിമാനങ്ങൾ സ്വന്തമാക്കിയ ഗ്രൂപ്പിന്റെ ആദ്യ ഹെലികോപ്റ്ററാണിത്. രണ്ടു പൈലറ്റുമാർക്കും 7 പേർക്കും സഞ്ചരിക്കാം. ഇറ്റലിയിലെ ലിയൊനാഡോ ഹെലികോപ്റ്റേഴ്സിന്റെ എഡബ്ല്യു 109, ഗ്രാന്റ് ന്യൂ എന്ന പുത്തൻ തലമുറയിലെ ഹെലികോപ്റ്ററാണ്, വിഐപികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അതിസുരക്ഷാ വിഭാഗത്തിൽപെട്ട ഇത്. 

ശബ്ദ രഹിതമായ ക്യാബിനോടു കൂടിയ ഹെലികോപ്റ്റർ, എക്സിക്യൂട്ടീവ് മുറിയുടെ സൗകര്യത്തോടെയാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്.  ഓട്ടമാറ്റിക് നാവിഗേഷനുള്ള ഈ മോഡൽ മികച്ച പൈലറ്റ് സൗഹൃദ ഹെലികോപ്റ്ററുകളിലൊന്നായും അറിയപ്പെടുന്നു. ഗ്ലാസ് ക്യാബിനാണു കോക്പിറ്റിന്. മണിക്കൂറിൽ 289 കിലോമീറ്ററാണു പരമാവധി വേഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com