ADVERTISEMENT

കൊച്ചി ∙ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കായി സവിശേഷമായ ഗോൾഡ് ലോൺ ഉത്സവ് അവതരിപ്പിച്ച് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്. ഉപഭോക്താക്കളുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആകർഷകമായ ഓഫറുകളോടെയാണ് ഗോൾഡ് ലോൺ ഉത്സവ് ഒരുക്കിയിട്ടുള്ളത്. മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ മുത്തൂറ്റ് മിനിയിലേക്ക് മാറ്റാനും ഇതിന്റെ ഭാഗമായി അവസരം നൽകുന്നു.

ഇതിന്റെ ഭാഗമായി പണയം വയ്ക്കുന്ന സ്വർണത്തിന് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ, ഏറ്റവും ഉയർന്ന തുക ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. ഡിജിറ്റൽ ചാനലുകളിലൂടെ ഡോൾഡ് ലോൺ ടോപ്പ് അപ്പ് ചെയ്യാനുള്ള അവസരവും ഉണ്ട്. പലിശയും പാർട്ട് പേയ്മെന്റുകളും ഓൺലൈനായി വീട്ടിലിരുന്ന് സൗകര്യപൂർവം അടയ്ക്കാനാകും.

ഉത്സവ് പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് പലിശയിൽ 7% വരെ ഡിസ്കൗണ്ട് നേടാനാകും. പുതിയ ഒരു ഗോൾഡ് ലോൺ കസ്റ്റമറെ നിർദ്ദേശിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക്, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിൽ നിന്ന് ആകർഷകമായ സമ്മാനങ്ങൾ നേടുവാനുള്ള സുവർണാവസരവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

കുറച്ചുകാലത്തേക്കുള്ള ഒരു സവിശേഷ ഓഫറായാണ് ഗോൾഡ് ലോൺ ഉത്സവ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള ശാഖകളുമായി ബന്ധപ്പെടാമെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

English Summary: Muthoottu Mini Financiers presents Gold Loan Utsav with exciting festive offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com