ഫോഡ് ഇന്ത്യ: നഷ്ടപരിഹാര പാക്കേജിൽ അന്തിമ തീരുമാനം
Mail This Article
×
ചെന്നൈ ∙ ഫോഡ് ഇന്ത്യ ചെന്നൈ പ്ലാന്റ് അടച്ചുപൂട്ടുന്നതിന്റെ ഭാഗമായുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് തൊഴിലാളി യൂണിയനുമായി ഒത്തുതീർപ്പിലെത്തി. പുതിയ കരാർ അനുസരിച്ച് നഷ്ടപരിഹാരത്തിൽ 1.5 ലക്ഷം രൂപയുടെ വരെ വർധനയുണ്ട്. ഗ്രേഡ് അനുസരിച്ച് ഓരോ ജീവനക്കാരനും 34.50 ലക്ഷം രൂപ മുതൽ 86.50 ലക്ഷം രൂപ വരെയാണു നിലവിലെ നഷ്ടപരിഹാരം. മാസാവസാനത്തോടെ കരാർ നടപ്പാക്കാനാണു പദ്ധതിയെന്നു ഫോഡ് ഇന്ത്യ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.