ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി. നിയമിതനായി. നിയമനത്തിനുള്ള കേന്ദ്ര ധനകാര്യ വകുപ്പിന്റെ ശുപാർശ മന്ത്രിതല സമിതി അംഗീകരിക്കുകയായിരുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം. 2020 മേയ് 21 മുതൽ നബാർഡിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്. അതിനു മുൻപ് ദീർഘകാലം കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 

കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 

അഗ്രികൾചറൽ സയൻസിൽ എംഎസ്‌സിയും അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് ഒന്നാം റാങ്കോടെ എംബിഎയും നേടിയിട്ടുണ്ട്.

തിരുവനന്തപുരം വിഴിഞ്ഞം മംഗലത്തുകോണം എസ്.എൻ.സദനത്തിൽ റിട്ട.അധ്യാപകൻ പി.കൃഷ്ണന്റെയും ആരോഗ്യ വകുപ്പിലെ റിട്ട.സൂപ്രണ്ട് പരേതയായ വി.ജെ.വിമലാനന്ദവല്ലിയുടെയും മകനാണ്. ഭാര്യ: ഹിരണ്മയി ഷാജി. മക്കൾ : ദേവയാനി എസ്.കൃഷ്ണൻ, കാത്യായനി എസ്.കൃഷ്ണൻ (ഇരുവരും മുംബൈ ഐഐടി വിദ്യാർഥികൾ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com